ADVERTISEMENT

ബർലിൻ∙ ജർമനിയിലേക്കുള്ള അനധികൃത കുടിയേറ്റം തടയാൻ കർശന നടപടികളുമായി സർക്കാർ. രാജ്യത്തെ എല്ലാ അതിർത്തികളിലും താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഐഎസ് ഭീകരവാദവും അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും ഉയർത്തുന്ന നിലവിലെ ഭീഷണികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം.

നിരവധി ആക്രമണങ്ങൾ രാജ്യത്ത് നടന്ന സാഹചര്യത്തിൽ കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനും തീവ്രവാദികളെ അടിച്ചമർത്തുന്നതിനുമുള്ള സമ്മർദ്ദം ചാൻസലർ ഒലാഫ് ഷോള്‍സിന്‍റെ സർക്കാർ നേരിടുകയാണ്. ഇതേ തുടർന്ന് സെപ്റ്റംബർ 16 മുതൽ എല്ലാ ജർമൻ കര അതിർത്തികളിലും സമ്പൂർണ്ണ അതിർത്തി നിയന്ത്രണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

നിലവില്‍ പൊലീസ് നഗരങ്ങളിലെ സംശയാസ്പദമായ അപ്പാർട്ടുമെന്‍റുകളിലും വീടുകളിലും തിരച്ചിൽ നടത്തുകയും മനുഷ്യക്കടത്തിനെതിരെ അതിർത്തി പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.

English Summary:

Germany Tightens Border Controls Amidst Rising Immigration and Terrorism Concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com