കുട്ടികളുടെ അശ്ലീലചിത്രം പ്രചരിപ്പിച്ച ബിബിസി മുൻ അവതാരകന് ശിക്ഷ
Mail This Article
×
ലണ്ടൻ ∙ വാട്സാപ്പിലൂടെ കുട്ടികളുടെ അപകീർത്തികരമായ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ബിബിസി മുൻ വാർത്താ അവതാരകൻ ഹ്യൂ എഡ്വേർഡിന് (63) കോടതി 6 മാസത്തെ തടവുശിക്ഷ വിധിച്ചു. 2 വർഷത്തിനുള്ളിൽ കുറ്റം ആവർത്തിക്കുകയാണെങ്കിൽ മാത്രമേ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരികയുള്ളൂ.
7 മുതൽ 9 വരെ പ്രായമുള്ള കുട്ടികളുടെ 41 ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഇതിൽ ഏഴെണ്ണം അതീവഗുരുതര സ്വഭാവമുള്ളതായിരുന്നു. 3 കേസുകളാണ് ഹ്യൂ എഡ്വേർഡിനെതിരെ ഫയൽ ചെയ്തിരുന്നത്. പ്രതി കുറ്റം സമ്മതിച്ചിരുന്നു.
English Summary:
Edwards given suspended jail term for abuse images
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.