ബ്രിട്ടനിൽ കടന്നുപോകുന്നത് പത്തു വർഷത്തിടയിലെ ചൂടുകുറഞ്ഞ വേനൽക്കാലം
Mail This Article
ലണ്ടൻ ∙ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും പേരിൽ ബ്രിട്ടനിൽ കൊടും ചൂട് പ്രവചിച്ചിരുന്നവർക്കും കാത്തിരുന്നവർക്കും തെറ്റി. കടന്നുപോകുന്നത് പത്തുവർഷത്തിനിടയിലെ ഏറ്റവും ചൂടുകുറഞ്ഞ വേനൽക്കാലം. ഓഗസ്റ്റ് 12ന് രേഖപ്പെടുത്തിയ 34.8 ഡിഗ്രി സെൽഷ്യസാണ് ഈ സീസണിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില. ഉഷ്ണതരംഗത്തിന്റെ ഭീഷണിയും ഇക്കുറി ബ്രിട്ടനിൽ ഉണ്ടായില്ല. രണ്ടു മൂന്നു ദിവസങ്ങളിൽ തെക്കൻ ഇംഗ്ലണ്ടിൽ ഹീറ്റ് വേവ്സ് ഉണ്ടായെങ്കിലും ഇവ ചെറിയ ഇടവേളകളിൽ മാത്രമായി ഒതുങ്ങി.
ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ പത്തു വേനൽക്കാലവും രണ്ടായിരമാണ്ടിന് ശേഷമായിരുന്നു. ഇതാണ് ഇത്തവണയും പലരും വലിയ ചൂട് പ്രതീക്ഷിക്കാൻ കാരണം. പക്ഷേ, ഇടയ്ക്കിടെയുണ്ടായ വേനൽ മഴയും കാറ്റും അന്തരീക്ഷത്തെ തണുപ്പിച്ചു. 2022 ജൂലൈയിൽ ലിങ്കൺഷെയറിൽ 40.3 ഡിഗ്രി വരെ താപനില ഉയർന്ന ചരിത്രം ബ്രിട്ടനിലുണ്ട്.