ADVERTISEMENT

കോർക്ക് ∙ അയർലൻഡിലെ കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ മൺസൂൺ ഇവന്റ്സുമായ് ചേർന്ന് 'ആരവം' എന്ന പേരിൽ മെഗാ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നു. ഒക്ടോബർ 28-ാം തീയതി കോർക്കിലെ സെന്റ് ഫിൻബാർസ് ഗാ ഹാളിലാണ് പരിപാടി നടക്കുക. 

നടനും സംവിധായകനുമായ ഗിന്നസ് പക്രു, പിന്നണി ഗായിക നയന നായർ (ബാഹുബലി, ആർആർആർ ), പിന്നണി ഗായകൻ വിപിൻ സേവ്യർ ( കെജിഎഫ്, ഛോട്ടാമുബൈ, ഒപ്പം, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, തൊമ്മനും മക്കളും ), ജനപ്രിയ ഗായകനും സ്റ്റാർ സിംഗർ മത്സരാർഥിയുമായ അരുൺ ഗോപൻ, പ്രശസ്ത നടനും മിമിക്രി കലാകാരനുമായ റെജി രാമപുരം, നടനായ അജേഷ് കോട്ടയം, സിനിമാ അവാർഡ് ഷോകളിലെയും സ്റ്റേജ് ഷോകളിലെയും പ്രശസ്ത ഗായകരായ അപർണ അശോക്, സംഗീത സുദർശൻ, പ്രശസ്ത സൗണ്ട് എഞ്ചിനീയർ ഹരീഷ് കെ ദാസ് എന്നിവരാണ് ആരവത്തിലെത്തുന്ന കലാകാരന്മാർ. 

ടിക്കറ്റുകൾ (https://aaravam2024.sumupstore.com/) എന്ന ലിങ്ക് വഴി ബുക്ക് ചെയ്യാം. 
കൂടുതൽ വിവരങ്ങൾക്ക്  +353 89 273 8605, +353 87 661 2719, +353 87 482 7897 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 
വെബ്സൈറ്റ്: https://cpmaireland.com

English Summary:

Cork Pravasi Malayali Association 'Aravam' on 28th October.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com