ADVERTISEMENT

ബര്‍ലിന്‍ ∙ മഴയെത്തുടർന്ന് മധ്യയൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി ഉയർന്നു. റൊമാനിയയിൽ വെള്ളപ്പൊക്കത്തിൽ ഏഴ് പേർ മരിച്ചു. പോളണ്ടിൽ ആറ് പേരും ഓസ്ട്രിയയിൽ അഞ്ച് പേരും ചെക്ക് റിപ്പബ്ലിക്കിൽ മൂന്ന് പേരുമാണ് വെള്ളപൊക്കത്തിൽ കൊല്ലപ്പെട്ടത്.  ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, റൊമാനിയ, എന്നിവിടങ്ങളിൽ അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

ചെക്ക്-പോളണ്ട് അതിർത്തിയിലെ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. പകുതിയോളം നഗരങ്ങളിലും വൈദ്യുതി മുടങ്ങി. ശുദ്ധജലക്ഷാമവും രൂക്ഷമാണ്. ചൊവ്വാഴ്ച ഡ്രെസ്ഡനിലെ എല്‍ബെ നദിയില്‍ വെള്ളപ്പൊക്ക സംരക്ഷണ നടപടികള്‍ ആരംഭിച്ചു. 

തുടര്‍ച്ചയായ മഴ ബവേറിയയെ  ബാധിച്ചു. വെള്ളപ്പൊക്കം ബാധിച്ച തെക്കന്‍ പോളണ്ടിലെ പ്രദേശങ്ങളില്‍ പോളിഷ് സര്‍ക്കാര്‍ പ്രകൃതിദുരന്താവസ്ഥ പ്രഖ്യാപിച്ചു. ജര്‍മനിയുടെ ചില ഭാഗങ്ങളില്‍ ജലനിരപ്പ് ഉയരുന്നത് തുടരുകയാണ്. ചെക്ക് റിപ്പബ്ലിക്കിന്റെയും പോളണ്ടിന്റെയും അതിർത്തിയിലെ നദികളിൽ ജലനിരപ്പ് അപകടരേഖ കടന്നു. പലയിടത്തും പാലങ്ങളും വീടുകളും ഒഴുകിപ്പോയി.

English Summary:

Flooding death toll rises to 21 in Central Europe as more areas on alert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com