ADVERTISEMENT

റോംഫോർഡ് ∙ യുകെയിൽ ഓണാഘോഷ കൂട്ടായ്മയ്ക്കായി ഒരു പറ്റം എൻഎച്ച്എസ് ജീവനക്കാർ ഒരുമിക്കുന്നു. ബാർക്കിങ്, ഹാവ്റിങ് ആൻഡ് റെഡ്ബ്രിഡ്ജ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ഗുഡ്‌മേയെസ് കിങ്ജോർജ്, റോംഫോർഡ് ക്വീൻസ് എന്നീ ഹോസ്‌ലിറ്റലുകളിലെ നഴ്‌സുമാരും ഡോക്ടർമാരും ഹെൽത്ത് കെയർ അസിസ്റ്റന്റുമാരും ഉൾപ്പടെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന മലയാളി ജീവനക്കാരാണ് ഓണാഘോഷങ്ങൾക്കായി ഒരുമിക്കുന്നത്.

200ൽപ്പരം ജീവനക്കാർ ഉൾപ്പെടുന്ന കൂട്ടായ്മയിൽ അവരുടെ കുടുംബാംഗങ്ങളും ഉണ്ടാകും. സെപ്റ്റംബർ 21 ന് രാവിലെ 9.30 മുതൽ അപ്‌മിനിസ്റ്ററിൽ വച്ചു നടക്കുന്ന ഓണാഘോഷങ്ങളിൽ ഹാവ്റിങ് മേയർ ജറി സുല്ലിവാൻ മുഖ്യാതിഥിയായി പങ്കെടുക്കും. ബിഎച്ച്ആർയുറ്റി എൻഎച്ച്എസ് ട്രസ്റ്റിലെ നഴ്സിങ് മേഖലയിലെ പ്രമുഖരും പങ്കെടുക്കും. രാവിലെ 10 ന് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഭൂമിയിലെ മാലാഖമാർ അവതരിപ്പിക്കുന്ന മെഗാ തിരുവാതിരയോട് കൂടി ഓണത്തോടനുബന്ധിച്ചുള്ള കലാ പരിപാടികൾക്ക് തുടക്കം കുറിക്കും.

തുടർന്ന് കേരള തനിമയാർന്ന ഓണാസദ്യയും ഉച്ചക്ക്ശേഷം ആവേശമാർന്ന വടംവലി മത്സരവും ഉണ്ടായിരിക്കും. ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് സാംസങ് മൊബൈൽ ഉൾപ്പടെയുള്ള നിരവധി സമ്മാനങ്ങളും ഉണ്ടായിരിക്കും. ഒരേ എൻഎച്ച്എസ് ട്രസ്റ്റിൻ കീഴിലുള്ള ഇത്ര അധികം ആളുകൾ പങ്കെടുക്കുന്ന ഒരു ഓണാഘോഷം ഒരുപക്ഷെ യുകെയിൽ തന്നെ ആദ്യമായി ആയിരിക്കും നടത്തപ്പെടുന്നത് എന്ന് സംഘാടകർ പറഞ്ഞു. സ്വപ്‌നാസ് ബ്യൂട്ടിയും, വെസ്റ്റ് മിഡ്‌ലാൻഡ് ഇൻഷുറൻസും സ്പോൺസർമാരായി എത്തുന്ന ഓണാഘോഷ കൂട്ടായ്മയുടെ വിജയത്തിനായി ഒരുകൂട്ടം കലാകാരന്മാർ പ്രവർത്തിച്ചു വരുന്നു.

English Summary:

NHS staff unite for Onam celebrations in the UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com