ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഒക്ടോബര്‍ ഒന്ന് മുതല്‍ വാഹന വില്‍പനയ്ക്കുള്ള പണം ഇടപാടുകൾ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ അനുവദിക്കുവെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം ഉത്തരവിട്ടു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.തീരുമാനം കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനാണെന്നും മന്ത്രാലയം അറിയിച്ചു. 

പണമിടപാടുകള്‍ ബാങ്ക് വഴിയാക്കുമ്പോള്‍ അധികൃതര്‍ക്ക് ഫണ്ടുകളുടെ വരവ്-ചെലവ് എളുപ്പത്തില്‍ പരിശോധനിക്കാൻ സാധിക്കും. അതിലൂടെ അവയുടെ ഉറവിടങ്ങള്‍ പരിശോധിക്കാനും ഇടപാടുകള്‍ നിയമപരമാണെന്ന് ഉറപ്പാക്കാനും സാധിക്കും. തീരുമാനം ലംഘിക്കപ്പെട്ടാല്‍, ബാധകമായ നിയമങ്ങള്‍ക്ക് അനുസൃതമായി പിഴ ചുമത്താന്‍ റെഗുലേറ്ററി അധികാരികള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.

English Summary:

Ministry of Commerce and Industry has Issued an Order Banning Direct Cash to Vehicle Sales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com