ADVERTISEMENT

ബെഡ്ഫോർഡ് ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോമലബാർ രൂപതയിലെ ബെഡ്ഫോർഡ് കേന്ദ്രമായുള്ള സെന്റ് അൽഫോൻസാ മിഷനിൽ കഴിഞ്ഞ മൂന്നു വർഷമായി സേവനം അനുഷ്ഠിക്കുകയും, സെന്റ് അൽഫോൻസാ കമ്മ്യൂണിറ്റിയെ മിഷൻപദവിയിലേക്ക് ഉയർത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും ചെയ്ത ഫാ. എബിൻ നീറുവേലിൽ സ്ഥലം മാറി പോകുന്ന വേളയിൽ ഇടവകയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പു നൽകും.

ഇതോടൊപ്പം ബെഡ്‌ഫോർഡ്‌ സെന്റ് അൽഫോൻസാ മിഷനിൽ ഇടവക വികാരിയായി ചാർജ് എടുക്കുന്ന ഫാ. എൽവിസ് ജോസ് കോച്ചേരി MCBS നു   ഊഷ്‌മള സ്വീകരണം ഒരുക്കുന്നതുമാണ്.

ഫാ. എൽവിസ് കോച്ചേരി MCBS  നിലവിൽ എപ്പാർക്കിയൽ മീഡിയ കമ്മീഷൻ ചെയർമാനും, ലെസ്റ്റർ റീജനൽ കോഓർഡിനേറ്ററുമാണ്.  എൽവിസ് അച്ചൻ കെറ്ററിങ് ആൻഡ് നോർത്താംപ്ടൺ മിഷനുകളിൽ അജപാലന ശുശ്രുഷ ചെയ്തുവരികയായിരുന്നു.

ഫാ. എബിൻ, പ്രശസ്ത ധ്യാനഗുരുവും, വിൻസൻഷ്യൽ സഭാംഗവുമാണ്. കെറ്ററിംഗ്‌ ആൻഡ് നോർത്താംപ്ടൺ മിഷന്റെ അജപാലന ശുശ്രുഷ എബിൻ അച്ചൻ ഏറ്റെടുക്കും.

 മിഷൻ പ്രവർത്തനങ്ങളിൽ എബിൻ അച്ചനെ സഹായിച്ചിരുന്ന  ഫാ. ജോബിൻ കൊശാക്കലും എബിൻ അച്ചനോടൊപ്പം ബെഡ്ഫോർഡിൽ നിന്നുംമാറുകയാണ്. സഭ ഏൽപിച്ചിരിക്കുന്ന പുതിയ ദൗത്യം ഇരുവൈദികരും ഉടനെ ഏറ്റെടുക്കും. എബിൻ അച്ചന്റേയും ജോബിൻ അച്ചന്റേയും സ്ഥലം മാറ്റം മിഷനെ സംബന്ധിച്ചിടത്തോളം വലിയ നഷ്‌ടമാണെന്നും, അവരുടെ പുതിയ ദൗത്യത്തിൽ എല്ലാവിധ അനുഗ്രഹങ്ങളും, ആശംസകളും, പ്രാർത്ഥനകളും നേരുന്നതായുംപള്ളിക്കമ്മിറ്റി അറിയിച്ചു.

സെപ്റ്റംബർ 22 നു ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന  സമൂഹബലിക്കു ശേഷം 6:30 ന് പാരിഷ് ഹാളിൽ ഇടവകാംഗങ്ങൾ ഒത്തുചേർന്ന്  യാത്രയയപ്പ്-സ്വീകരണ ചടങ്ങുകൾ നടത്തും. സ്‌നേഹവിരുന്നും ക്രമീകരിക്കുന്നുണ്ട്.

English Summary:

Reception for Fr. Elvis Jose Kocheri at the Bedford St. Alphonsa Mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com