ADVERTISEMENT

ബര്‍ലിന്‍∙  പടിഞ്ഞാറന്‍ ജർമനിയില്‍ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ മറ്റൊരു ട്രെയിന്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഡ്യൂസ്ബര്‍ഗിന്‍റെ വടക്ക് പടിഞ്ഞാറ് വെസല്‍ ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. രാവിലെ 7.30 ഓടെ, റയിന്‍ബര്‍ഗിലെ റീറ്റ്വെഗ് ലെവല്‍ ക്രോസില്‍ പാര്‍ക്ക് ചെയ്തിരുന്ന ചരക്ക് ട്രെയിനില്‍ അതുവഴി പോയ റീജനല്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

ഹെലികോപ്ടര്‍ ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി സര്‍വീസുകള്‍ സംഭവസ്ഥലത്തെത്തിയാണ് പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. അപകടകാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തെ തുടർന്ന് മൊയേഴ്സിനും സാന്‍റനും ഇടയിലുള്ള റെയില്‍ പാത അടച്ചു. പല ട്രെയിൻ സർവീസുകളും റദ്ദാക്കി. നിലവിൽ ബസ് മാർഗം  റെയില്‍ റീപ്ലേസ്മെന്‍റ് സര്‍വീസ് നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. 

English Summary:

Fourteen people were injured in a train accident in western Germany, with three suffering serious injuries.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com