ബ്രാന്‍ഡന്‍ബുര്‍ഗ് തിരഞ്ഞെടുപ്പിൽ എസ്പിഡി പാര്‍ട്ടിക്ക് നേട്ടം
Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയിലെ ബ്രാന്‍ഡന്‍ബുര്‍ഗില്‍ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്‍റെ എസ്പിഡി പാര്‍ട്ടിക്ക് നേട്ടം. കുടിയേറ്റവിരുദ്ധ പാര്‍ട്ടിയായ തീവ്ര വലതുപക്ഷ എഎഫ്ഡിയെക്കാള്‍ മികച്ച പ്രകടനം എസ്പിഡി പാര്‍ട്ടി കാഴച്ച വച്ചത് കുടിയേറ്റം ആഗ്രഹിക്കുന്നവർക്ക് നല്ലതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ദേശീയ ഭരണപാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് 32 സീറ്റും, എഎഫ്ഡിയ്ക്ക് 30 സീറ്റും, സാറാ വാഗ്നെഹ്റ്റിന്‍റെ ബിഎസ്ഡബ്ല്യു പാര്‍ട്ടിക്ക് 14 സീറ്റും,സിഡിയുവിന് 12 സീറ്റുമാണ് ലഭിച്ചത്. ഇത്തവണ 73% പോളിങ്ങാണ് രേഖപ്പെടുത്തിയത്. അടുത്ത വര്‍ഷം സെപ്റ്റംബർ 28 ന് നടക്കാനിരിക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സര്‍ക്കാരിന്‍റെ ആത്മവിശ്വാസത്തിന്‍റെ പരീക്ഷണമായാണ് സംസ്ഥാന തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.
സമാധാനവും കുടിയേറ്റവും വോട്ടര്‍മാരുടെ പ്രധാന പ്രശ്നങ്ങളാണെന്ന് ഇത്തവണയും തെളിയിക്കുന്ന തിരഞ്ഞെടുപ്പായിരുന്നു ഇതെന്ന് വിഗ്ദധർ വിലിയിരുത്തുന്നു.