ADVERTISEMENT

ബര്‍ലിന്‍∙ ജർമനിയിൽ പ്രതിസന്ധി നേരിടുന്ന വാഹന വ്യവസായത്തെ  പിന്തുണയ്ക്കുന്നതിനായി  ധനകാര്യ, കാലാവസ്ഥാ സംരക്ഷണ മന്ത്രി റോബർട്ട് ഹാബെക്ക് ചർച്ചകൾ നടത്തി. ഫോക്സ്‌വാഗന്‍ പോലുള്ള കമ്പനികൾക്ക് ദ്രുതഗതിയിലുള്ള സഹായം നൽകണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടു. 

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം, ഉയർന്ന ഉൽപാദന ചെലവ്, ചൈനയിലെ വിപണിയിലെ ഇടിവ് തുടങ്ങിയ പ്രശ്നങ്ങൾ വ്യവസായത്തെ പിടിച്ചുകുലുക്കുന്നു. ഈ സാഹചര്യത്തിൽ, വ്യവസായത്തെ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. പ്രമുഖ കാർ നിർമാതാക്കളായ ഫോക്സ്‌വാഗന്‍, ഇലക്ട്രിക് കാർ വാങ്ങുന്നവർക്ക് സബ്‌സിഡി നൽകണമെന്ന ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്.

യൂറോപ്പിലെ ഏറ്റവും വലിയ കാർ നിർമാതാക്കളിൽ ഒന്നായ ഫോക്സ്‌വാഗന്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം, ചൈനയിലെ മത്സരം എന്നിവയാണ് പ്രധാന പ്രശ്‌നങ്ങൾ. കമ്പനിയിലെ 30,000ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഈ മാസമാദ്യം അടിയന്തരമായി ചെലവ് ചുരുക്കണമെന്നും ജർമനിയിലെ പ്ലാന്‍റുകൾ അടച്ചുപൂട്ടുന്ന കാര്യം പരിഗണിക്കുമെന്ന കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് ഫോക്സ്‌വാഗണെ സഹായിക്കുന്നതിന് സർക്കാർ നീക്കം ആരംഭിച്ചത്. 

English Summary:

Germany seeks to aid struggling Volkswagen.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com