ഭിന്നശേഷിക്കാരിയായ മകളെ കൊന്ന് അമ്മ ജീവനൊടുക്കി
Mail This Article
സാൽഫോർഡ്∙ ഭിന്നശേഷിക്കാരിയായ മകളെ കൊന്ന് അമ്മ ജീവനൊടുക്കി. എലെനി എഡ്വേർഡ് (8), മാർട്ടിന കരോസ (40) എന്നിവരെയാണ് സാൽഫോർഡിലെ സൗത്ത് റാഡ്‌ഫോർഡ് സ്ട്രീറ്റിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ അമ്മയും മകളും മാത്രമാണ് താമസിച്ചിരുന്നതെന്ന് അയൽവാസി വെളിപ്പെടുത്തി.
രണ്ട് വർഷമായി ഇരുവരും ഇവിടെയായിരുന്നു താമസം. അമ്മയ്ക്ക് ജോലിയില്ലെന്നും മകളെ നോക്കാൻ കൂടുതൽ സമയവും വീട്ടിൽ തന്നെ കഴിയാറുണ്ടെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അയൽവാസി പറഞ്ഞു. എലെനി അമ്മയുടെ സഹായത്തോടെയാണ് കാര്യങ്ങൾ ചെയ്തിരുന്നത്. കുട്ടിക്ക് നടക്കാൻ ഒരു ഫ്രെയിം ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ച് എലെനി അമ്മയുടെ കൂടെ അവരുടെ വീടിന് പുറത്തുള്ള തെരുവിലൂടെ നടക്കുമായിരുന്നു. സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു എലെനിയെന്നും അയൽവാസികൾ പറഞ്ഞു.
‘‘കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഞാൻ എലെനിയെ അവസാനമായി കണ്ടത്. എലെനി മിക്ക ആളുകളോടും സംസാരിക്കുമായിരുന്നു, ചിലപ്പോൾ പുഞ്ചിരിച്ചു കൊണ്ട് ഹലോ പറയുകയും മറ്റു ചിലപ്പോഴൊക്കെ ആളുകളെ അവഗണിക്കുകയും ചെയ്യുമായിരുന്നു’’ മറ്റൊരു അയൽക്കാരി പറഞ്ഞു.