ADVERTISEMENT

ലണ്ടൻ ∙ യുകെയിൽ ബാങ്കുകളുടെ ശാഖകൾ അടച്ചു പൂട്ടുന്നത് വർധിക്കുന്നതായി റിപ്പോർട്ട്. ബാങ്കുകളുടെ ഒരു ശാഖ പോലുമില്ലാതെ 30 പാർലമെന്റ് മണ്ഡലങ്ങൾ യുകെയിൽ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്റർനെറ്റ് ബാങ്കിങും മൊബൈൽ ബാങ്കിങും വന്നതോടെയാണ് ബാങ്കുകൾ ശാഖകളുടെ എണ്ണം വൻതോതിൽ വെട്ടി കുറച്ചത്. 

ബ്രാഞ്ചുകളുടെ എണ്ണം വെട്ടി ചുരുക്കുന്നതിലൂടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും വാടക ഇനത്തിലും മറ്റും ബാങ്കുകൾക്ക് വൻ ലാഭം കൊയ്യാൻ സാധിക്കും. എന്നാൽ മൊബൈൽ ബാങ്കിങ് പോലുള്ള ടെക്നോളജിയുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത നല്ലൊരു ശതമാനം ആളുകൾക്ക് ബ്രാഞ്ചുകളുടെ എണ്ണം കുറച്ചത് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ഒമ്പത് വർഷമായി എന്നന്നേയ്ക്കുമായി അടച്ചു പൂട്ടിയ യുകെ ബാങ്ക് ശാഖകളുടെ എണ്ണം 6000 കടന്നതായാണ് കണക്കുകൾ കാണിക്കുന്നത്. മൂന്ന് ദശലക്ഷം ആളുകൾക്ക് സേവനം നൽകാൻ ഒരു ബാങ്കിന്റെ ബ്രാഞ്ച് പോലും ഇല്ലാത്ത സ്ഥിതിവിശേഷമാണ് 30 പാർലമെന്റ് മണ്ഡലങ്ങളിൽ ഉള്ളത്‌. നിലവിലുള്ള വിവിധ ബാങ്കുകളുടെ 55 ശാഖകൾ കൂടി അടച്ചു പൂട്ടാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകൾ ഈ മാസം ആദ്യം പുറത്തുവന്നിരുന്നു. 

ഓൺലൈനിലായും മൊബൈൽ ബാങ്കിലൂടെയും പണം ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾ പരമ്പരാഗത കൗണ്ടർ സേവനങ്ങളിൽ താല്പര്യപ്പെടുന്നവരല്ലെന്നതാണ് ശാഖകൾ അടച്ചുപൂട്ടുന്നതിന് ബാങ്കുകൾ നൽകുന്ന വിശദീകരണം. ബാങ്ക് ബ്രാഞ്ചുകൾ അടച്ചുപൂട്ടുന്നത് നിരവധി പേരെ പ്രതികൂലമായി ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് ചില കടയുടമകൾക്കും ചെറുകിട ബിസിനസുകാർക്കും അവരുടെ പണം നിക്ഷേപിക്കാൻ മൈലുകളോളം സഞ്ചരിക്കേണ്ട സാഹചര്യമാണ് പലസ്ഥലങ്ങളിലും നിലനിൽക്കുന്നത്.

English Summary:

More than 6,000 UK Bank Branches Closed with Yorkshire Hit the Hardest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com