ലിംക ബാഡ്മിൻറൺ ടൂർണമെൻറ് ലിവർപൂളിൽ
Mail This Article
ലണ്ടൻ ∙ യുകെയിലെ അറിയപ്പെടുന്ന മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മേഴ്സി സൈഡിലെ കായിക പ്രേമികൾക്ക് വേണ്ടി നടത്തപ്പെടുന്ന ലിംക സ്മാഷ് സീസൺ ഫോർ ബാഡ്മിന്റൺ ടൂർണമെൻറ് നവംബർ 13ന് ഗെറ്റേക്കർ സ്കൂളിന്‍റെ സ്പോർട്സ് ഹാളിൽ വച്ച് രാവിലെ 8 30 മുതൽ വൈകിട്ട് ആറു വരെ നടക്കും.
രണ്ട് കാറ്റഗറിയിൽ ആണ് ടൂർണമെൻറ്. 40 വയസ്സിനു മുകളിലുള്ളവർക്ക് വേണ്ടിയുള്ള ഓപ്പൺ കാറ്റഗറിയും മറ്റൊന്ന് അഡ്വാൻസ് ഇൻറർ മീഡിയേറ്റ് കൂടി ചേർന്നുള്ളതും, രണ്ട് കാറ്റഗറിയിലും വിജയികളാവുന്നവർക്ക് ട്രോഫികളും ക്യാഷ് അവാർഡും നൽകും.
ലിവർപൂളിലെയും പരിസര പ്രദേശങ്ങളിലെയും യുവജനതയുടെ കായിക വളർച്ചയ്ക്ക് എന്നെന്നും കൂടെ നിന്നിട്ടുള്ള ലിംക ഇനിയും ധാരാളം ആയിട്ടുള്ള അവരുടെ ഉന്നമനത്തിന് കൂടെ ഉണ്ടായിരിക്കുമെന്ന് ലിംക പ്രസിഡൻറ് തോമസുകുട്ടി ഫ്രാൻസിസ് പറയുകയുണ്ടായി.
കഴിഞ്ഞ ദിവസം കൂടിയ ലിംക സ്പോർട്സ് കമ്മിറ്റി യോഗത്തിൽ ഈ വർഷത്തെ ലിംക സ്മാഷ് സീസൺ 4നു വേണ്ടി തോമസ് ഫിലിപ്പ് ചെയർമാനായി ഒരു സബ്കമ്മിറ്റി തെരഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങളായി ലിപി തോമസ്, ജേക്കബ് വർഗീസ്, ഡുയി ഫിലിപ്പ്, ഷിനു മത്തായി, സജി തോമസ്, സണ്ണി ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു.