ഏബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പൊലീത്തയ്ക്ക് ബര്‍ലിനില്‍ സ്വീകരണം
Mail This Article
ബര്‍ലിന്‍ ∙ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ യുകെ-യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പൊലീത്തയ്ക്ക് ബര്‍ലിനില്‍ സ്വീകരണം നല്‍കി. ജര്‍മനി സെന്റ് തോമസ് ഇന്ത്യൻ ഓര്‍ത്തഡോക്സ് പള്ളി സഹവികാരിമാരായ റവ. ഫാ. രോഹിത് സ്കറിയ ജോര്‍ജ്ജി, റവ. ഫാ. അശ്വിന്‍ വര്‍ഗീസ് ഈപ്പന്‍, ജർമനി യുവജനപ്രസ്ഥാനം ഭാരവാഹികളായ ഷീനാ ജോണ്‍ (സെക്രട്ടറി), കമ്മിറ്റി അംഗങ്ങളായ റൂഫസ് ശാമുവേല്‍, ഷിബിന്‍ മാത്യു ഷിബു, അലന്‍ ടോം, ജിനു മാത്യു ഫിലിപ്പ്, ജിഞ്ചു കെ ജോണ്‍സണ്‍, ബെന്‍സണ്‍ വര്‍ഗീസ്, വിപിന്‍ തോമസ് എന്നിവര്‍ ബര്‍ലിന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഏബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പൊലീത്തയെ സ്വീകരിച്ചു.
ഒക്ടോബര്‍ 3 ന് ബര്‍ലിനില്‍ നടന്ന ജര്‍മനി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ പരിശുദ്ധ യെല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളിന് മുഖ്യ കാര്‍മികത്വം വഹിക്കുവാനും ജര്‍മനി ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ഇവോക്ക്-24 എന്ന രാജ്യാന്തര ഏകദിനസമ്മേളനത്തിന് മുഖ്യ സന്ദേശം നല്‍കുന്നതിനുമായാണ് അഭിവന്ദ്യ സ്തേഫാനോസ് മെത്രാപ്പൊലീത്ത ജര്‍മനിയില്‍ എത്തിയത്.
ജര്‍മനിയിലെ റോമന്‍ കത്തോലിക്കാ സഭയുടെ ബര്‍ലിന്‍ അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ ഡോ. മത്യാസ് ഹൈന്റിഷുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ ഹൃസ്വസന്ദര്‍ശനത്തിന് ശേഷം മെത്രാപ്പൊലീത്ത ഒക്ടോബര്‍ നാലിന് യുകെയിലേക്ക് മടങ്ങി.