മെത്രാന്മാരുടെ സിനഡ് ഉദ്ഘാടനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ
Mail This Article
വത്തിക്കാന്‍സിറ്റി ∙ മെത്രാന്മാരുടെ സിനഡ് ഉദ്ഘാടനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ കുര്‍ബാനയോടെ ആയിരുന്നു ഒരു മാസം നീളുന്ന ആഗോള സിനഡിന്റെ തുടക്കം. തൽപര വിഷയങ്ങളും വിഭാഗീയ അജൻഡകളും മാറ്റിവച്ച് പൊതുവിഷയങ്ങളിൽ സംവാദം നടത്തണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു.
സ്വവർഗ വിവാഹം, സ്ത്രീ പൗരോഹിത്യം തുടങ്ങിയ വിവാദ വിഷയങ്ങൾ പഠിക്കുന്നതിനു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം അവ ചർച്ച ചെയ്താൽ മതിയെന്നും മാർപാപ്പ പറഞ്ഞു. സിനഡ് 26ന് മാര്‍പാപ്പയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 110 രാജ്യങ്ങളില്‍ നിന്നായി 368 പ്രതിനിധികളാണ് ഇതിൽ പങ്കെടുക്കുന്നത്.
കേരളത്തില്‍ നിന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.