ബെൽഫാസ്റ്റിൽ അന്തരിച്ച ജയ്സൺ പൂവത്തൂരിന്റെ പൊതുദർശനം നാളെ
Mail This Article
ബെൽഫാസ്റ്റ് ∙ കഴിഞ്ഞയാഴ്ച ബെൽഫാസ്റ്റിൽ അന്തരിച്ച ജയിസൺ തോമസ് പൂവത്തൂരിന്റെ (63) പൊതുദർശനം നാളെ. ബെൽഫാസ്റ്റ് ബൈബിൾ കോളജിൽ ഉച്ചയ്ക്കു 12 മുതൽ വൈകിട്ട് 7 വരെ അന്തിമോപചാരം അർപ്പിക്കാം.
ഇന്നലെ ബെൽഫാസ്റ്റ് റാവൻഹിൽ ഫ്യൂണറൽ ഹോമിൽ നടന്ന ശവസംസ്ക്കാരത്തിന്റെ രണ്ടാംഘട്ട ശുശ്രൂഷയ്ക്കു ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ സ്തേഫാനോസ് മുഖ്യകാർമികത്വം വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. വർഗീസ് മാത്യു, സഭാ മാനേജിങ് കമ്മിറ്റി അംഗം ഫാ.ടി.ജോർജ്, വികാരി ഫാ. ജോബ്‌സൺ എബ്രഹാം, ഫാ.എൽദോസ് ബാബു, ഫാ.കാൽവിൻ പൂവത്തൂർ എന്നിവരും ശുശ്രൂഷയിൽ സംബന്ധിച്ചു.
ജയിസൺ തോമസ് പൂവത്തൂരിന്റെ സംസ്കാരം പിന്നീട് നാട്ടിൽ അടൂർ ഇളമണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ ലിനി പൂവത്തൂർ (സ്റ്റാഫ് നഴ്സ്, ബെൽഫാസ്റ്റ് സിറ്റി ഹോസ്പിറ്റൽ) പത്തനംത്തിട്ട കടമനിട്ട വലിയന്തികാവിന് കിഴക്കേൽ കുടുംബാംഗം. മക്കൾ: ഫാ. കാൽവിൻ പൂവത്തൂർ (ഓർത്തഡോക്സ് സഭ യുകെ– യൂറോപ്പ്– ആഫ്രിക്ക ഭദ്രാസനം, റിമ പൂവത്തൂർ. മരുമകൾ: സാന്ദ്ര പൂവത്തൂർ.
Address
Belfast bible college
Glenburn Road,
Dunmury,
Belfast BT17 9JP