ADVERTISEMENT

വത്തിക്കാന്‍സിറ്റി∙ കത്തോലിക്കാ സഭയിലേക്ക് പുതുതായ് 21 കര്‍ദിനാൾമാരെ കൂടി മാര്‍പാപ്പ നിയമിച്ചു. ഡിസംബര്‍ എട്ടിന് പുതിയ കര്‍ദിനാൾമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ വത്തിക്കാനില്‍ നടക്കും. ഇന്ത്യ, ഇന്തൊനീഷ്യ, ജപ്പാന്‍, ഇറാന്‍, ഫിലിപ്പീൻസ് എന്നിങ്ങനെ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും പുതിയ പട്ടികയിലുണ്ട്. 

ചങ്ങനാശേരി അതിരൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട് 2021 മുതല്‍ ഫ്രാന്‍സിസ് മാർപാപ്പയുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യസംഘാടകനാണ്. വത്തിക്കാനിലെ നയതന്ത്രവിഭാഗത്തില്‍ വര്‍ഷങ്ങളായി അദ്ദേഹം പ്രവര്‍ത്തിച്ചുവരികയാണ്.

മോണ്‍. ജോര്‍ജ് കൂവക്കാട് മാര്‍പാപ്പയ്ക്കൊപ്പം.
മോണ്‍. ജോര്‍ജ് കൂവക്കാട് മാര്‍പാപ്പയ്ക്കൊപ്പം.

ഇന്ത്യയിൽ നിന്ന് ഇതാദ്യമാണ് ഒരു വൈദികന്‍ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാള്‍ എന്ന വിശേഷണവും മോണ്‍. ജോര്‍ജ് കൂവക്കാടിന് സ്വന്തം.

1973 ഓഗസ്റ്റ് 11 ന് ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ലൂര്‍ദ് മാതാ ഇടവകയിലാണ് മോണ്‍ ജോര്‍ജ് ജനിച്ചത്. കൂവക്കാട് ജേക്കബ് വര്‍ഗീസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് മോൺ. ജോര്‍ജ് ജേക്കബ് കൂവക്കാട്. 2004 ല്‍ ചങ്ങനാശേരി അതിരൂപത വൈദികനായി. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസത്തിനായി വത്തിക്കാനിലെത്തി. പഠനം പൂര്‍ത്തിയാക്കിയ ശേഷം വത്തിക്കാനിൽ നയതന്ത്ര സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് അള്‍ജീരിയ, ദക്ഷിണ കൊറിയ, ഇറാന്‍, കോസ്റ്ററിക്ക, വെനിസ്വേല എന്നിവിടങ്ങളിലെ വത്തിക്കാന്‍ പ്രതിനിധികേന്ദ്രങ്ങളില്‍ വിവിധ തസ്തികകളില്‍ സേവനം ചെയ്തിട്ടുണ്ട്.

മോണ്‍. ജോര്‍ജ് കൂവക്കാടിനു മുന്‍പ് ഇതേ തസ്തികകള്‍ വഹിച്ച മറ്റു രണ്ടുപേരെയും കര്‍ദിനാള്‍ പദവിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ഇതോടെ കേരളത്തില്‍ നിന്നുള്ള കര്‍ദിനാള്‍മാരുടെ എണ്ണം മൂന്നായി.

English Summary:

Pope names 21 new cardinals; Among those the priest of Changanassery Archdiocese, Monsignor George Koovakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com