യാക്കോബായ സുറിയാനി സഭ യുകെ പുതിയ ഭദ്രാസന കൗൺസിൽ
Mail This Article
ബിർമിങാം ∙ യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനം 2024-26 വർഷത്തേക്കുള്ള പുതിയ ഭദ്രാസന കൗൺസിൽ നിലവിൽ വന്നു. ബിർമിങാം സെന്റ് ജോർജ് പള്ളിയിൽ ഭദ്രാസനാധിപനും പാത്രിയർക്കൽ വികാരിയുമായ മെത്രാപ്പോലീത്ത ഐസക് മാർ ഒസ്താത്തിയോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഭദ്രാസന സെക്രട്ടറിയായി ഫാ.എബിൻ ഊന്നുകല്ലിങ്കലും ട്രഷററായി ഷിബി ചേപ്പനത്തും വീണ്ടും ചുമതലയേറ്റു. ഫാ. എൽദോസ് കവുങ്ങംപിള്ളിലാണ് വൈസ് പ്രസിഡന്റ്. ജോയിന്റ് സെക്രട്ടറിയായി ബിജോയി ഏലിയാസിനെയും തിരഞ്ഞെടുത്തു. പുതുക്കിയ ഭദ്രാസന ബൈലോ പ്രകാരം യുകെ മേഖലയെ 6 സോണുകളായി തിരിച്ച് 12 കൗൺസിലർമാരും 4 ഭക്തസംഘടന വൈസ് പ്രസിഡന്റുമാരും ഉൾപ്പെട്ട 25 അംഗ കൗൺസിലിന് രൂപം നൽകി.
ഭദ്രാസന ആസ്ഥാനത്തിനു വേണ്ടിയുള്ള പ്രവർത്തനം ശക്തമാക്കാനും ആത്മീക ഭൗതിക രംഗങ്ങളിൽ ഭദ്രാസനത്തിന്റെ ഉയർച്ചയ്ക്ക് ആവശ്യമായ കൂടുതൽ പ്രവർത്തനങ്ങൾ നടപ്പാക്കാനും യോഗം തീരുമാനിച്ചു.