ADVERTISEMENT

ബിർമിങ്ങാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ വർഷത്തെ ബൈബിൾ കലോത്സവത്തിന്റെ റീജനൽ മത്സരങ്ങൾക്ക് തുടക്കം. ഏറ്റവും കൂടുതൽ റീജനൽ മത്സരങ്ങൾ നടക്കുക ഒക്ടോബര്‍ 19നാണ്.

രൂപതയിലെ വിവിധ റീജനുകളിലെ സിറോ മലബാര്‍ പ്രോപ്പസേഡ് മിഷൻ , മിഷൻ ,ഇടവകകള്‍ എന്നിവിടങ്ങളിൽനിന്നുമുള്ള മത്സരാര്‍ഥികളാണ് റീജനൽ മത്സരങ്ങളിൽ മാറ്റുരയ്ക്കുക.

ഓരോ കലോത്സവമത്സരങ്ങളും വിശ്വാസ പഠനത്തിലൂടെയുള്ള കലാപരിശീലനത്തിനും വിശുദ്ധ ഗ്രന്ഥങ്ങളോടുള്ള അടുപ്പത്തിനും പുതു തലമുറയെ പ്രാപ്തരാക്കുന്നതിനുള്ള ഒരു മഹത്തായ അവസരമാണ്. ലണ്ടന്‍, പ്രെസ്റ്റൺ, റീജനുകളിലെ മത്സരങ്ങൾ ഇതിനോടകം തന്നെ പൂര്‍ത്തിയായി. ബാക്കിയുള്ള റീജനുകളിലെ മത്സരങ്ങൾ തുടരും.. ഒക്ടോബർ 26ന് റീജനൽ മത്സരങ്ങൾ പൂർത്തിയാകും.

റീജനൽ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥികളും ടീമുകളുമായിരിക്കും രൂപത മത്സരത്തിന് യോഗ്യത നേടുക. നവംബർ 16 ന് സ്കെന്തോർപ്പിൽ വച്ചാണ് രൂപതാ മത്സരങ്ങൾ. ഇതിനുള്ള  ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് പിആർഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

English Summary:

Great Britain Syro-Malabar Diocese Regional Bible Festival begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com