ADVERTISEMENT

വത്തിക്കാന്‍സിറ്റി ∙ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. റഷ്യന്‍ അധിനിവേശത്തില്‍ യുക്രെയ്ന്‍ ജനത നേരിടുന്ന ദുരിതങ്ങളെപ്പറ്റിയായിരുന്നു ഇരുവരും ചർച്ച ചെയ്തത്. ഫ്രാന്‍സിസ് മാര്‍പാപ്പ സമാധാനത്തെക്കുറിച്ചും 'യുദ്ധത്തില്‍ പുഞ്ചിരി നഷ്ടപ്പെടുന്ന കുട്ടികളോടുള്ള അദ്ദേഹത്തിന്റെ കരുതലിനെ കുറിച്ചും' സംസാരിച്ചതായി വത്തിക്കാന്‍ പ്രസ് ഓഫിസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി പറഞ്ഞു.

സമാധാനത്തിലും സുരക്ഷയിലും നിലനിന്നു പോകാനുള്ള അവകാശം എല്ലാ രാജ്യങ്ങള്‍ക്കും ഉണ്ടന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മാര്‍പാപ്പാ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. വെള്ളിയാഴ്ച രാവിലെ 9:35നാണ് സെലെൻസ്കി വത്തിക്കാനിലെത്തി. 35 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയായിരുന്നു മാര്‍പാപ്പയുമായി അദ്ദേഹം നടത്തിയത്. ഇത് നാലാംതവണയാണ് സെലെൻസ്കി വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്.

English Summary:

Ukraine’s Zelensky meets Pope Francis at Vatican

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com