ADVERTISEMENT

ബര്‍ലിന്‍ ∙  യൂറോപ്പിലെ പ്രമുഖ വിമാന കമ്പനിയും കുറഞ്ഞ ചെലവിൽ യാത്രാ സൗകര്യം നൽകുന്നതിനും പേരുകേട്ട യൂറോ വിങ്സ് ഹാംബർഗ് വിമാനത്താവളിൽ നിന്നുള്ള 1000-ലധികം ഫ്ലൈറ്റുകൾ റദ്ദാക്കാൻ തീരുമാനിച്ചു. റയാൻ എയറിന് ശേഷം ഈ മേഖലയിൽ നിന്ന് പിൻവാങ്ങുന്ന രണ്ടാമത്തെ വലിയ വിമാന കമ്പനിയാണിത്.

ജർമൻ വിമാനത്താവളങ്ങളിലെ ഉയർന്ന ചെലവാണ് ഈ തീരുമാനത്തിന് പ്രധാന കാരണം. വിമാനത്താവള ഫീസിലെ വർധനവും എയർ ട്രാഫിക് കൺട്രോൾ ഫീസും വിമാന കമ്പനികൾക്ക് വലിയ ഭാരമായി മാറിയിട്ടുണ്ട്. ഇതിനെതിരെ യൂറോ വിങ്സ് ഉൾപ്പെടെയുള്ള വിമാന കമ്പനികൾ സർക്കാരിനോട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ തീരുമാനം ഹാംബർഗ് വിമാനത്താവളത്തിലെ യാത്രക്കാരെ ബാധിക്കും. ഫ്ലൈറ്റ് ഓപ്ഷനുകൾ കുറയുന്നതോടൊപ്പം യാത്രാ ചെലവും വർധിക്കാൻ സാധ്യതയുണ്ട്. ടൂറിസം മേഖലയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. എന്നാൽ ഹാംബർഗ് വിമാനത്താവള അധികൃതർ ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞു. വിമാനത്താവള ഫീസ് വിമാന കമ്പനികളുടെ മൊത്തം ചെലവിന്റെ ഒരു ചെറിയ ഭാഗം മാത്രമാണെന്നാണ് അവർ പറയുന്നത്. എന്നാൽ എയർ ട്രാഫിക് കൺട്രോൾ, ഏവിയേഷൻ സെക്യൂരിറ്റി തുടങ്ങിയ മറ്റ് ചെലവുകളാണ് പ്രധാന പ്രശ്നമെന്നാണ് അവരുടെ വാദം. 

English Summary:

Eurowings cancels more than 1,000 services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com