ADVERTISEMENT

കൊളോണ്‍∙ ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും, ആഹന്‍, എസ്സന്‍ രൂപതയിലെയും ഇന്‍ഡ്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കൊളോണിലെ സീറോ മലബാര്‍ റീത്ത് കൂട്ടായ്മയില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 18 മുതല്‍ 20 വരെ നടക്കും.

പ്രശസ്ത വചനപ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലാണ് കണ്‍വന്‍ഷനില്‍ വചന ചിന്തകള്‍ പങ്കുവെയ്ക്കുന്നത്.

18 ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ എട്ടു മണി വരെയും, ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 6 മണി വരെയും, ഞായറാഴ്ച രാവിലെ 10.30 മുതല്‍ വൈകുന്നേരം 6 മണി വരെയുമാണ് പരിപാടികള്‍. കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തിലാണ് (Herz Jesu Kirche, Danzierstr.53, 51063 Koeln) പരിപാടികള്‍ നടക്കുന്നത്.

ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. കണ്‍വന്‍ഷനിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പള്ളിക്കമ്മറ്റി അറിയിച്ചു.

English Summary:

Bible Convention in Cologne October 18-20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com