ഗ്രേറ്റ് ബ്രിട്ടൻ രൂപതാ റീജൻ മത്സരങ്ങൾ പൂർത്തിയായി; രൂപതാബൈബിൾ കലോത്സവം നവംബർ 16ന്
Mail This Article
ബർമിങ്ഹാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ ദേശീയ ബൈബിൾ കലോത്സവത്തിന് മുന്നോടിയായുള്ള റീജനൽ മത്സരങ്ങൾ പൂർത്തിയായി. സിറോ-മലബാർ സഭയുടെ എപ്പാർക്കിയൽ ബൈബിൾ കലോത്സവം നവംബർ 16-ന് സ്കെന്തോർപ്പിൽവച്ച് നടത്തപ്പെടുന്നു. രൂപതയുടെ പന്ത്രണ്ട് റീജനൽ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ മത്സരാർഥികളും ടീമുകളുമാണ് രൂപതാ മത്സരങ്ങൾക്ക് യോഗ്യത നേടിയിരിക്കുന്നത്. രൂപതാ മത്സരങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നു.
മത്സരങ്ങൾ നടക്കുന്ന നവംബർ 16 ന് രാവിലെ 8 :15 ന് റജിസ്ട്രേഷൻ ആരംഭിക്കുകയും ഒമ്പതുമണിക്ക് ഉദ്ഘാടന സമ്മേളനവും ബൈബിൾ പ്രതിഷ്ഠയും നടക്കും. തുടർന്ന് മത്സരങ്ങൾ ആരംഭിക്കും. വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങൾ അവസാനിച്ച ശേഷം വൈകുന്നേരം 6:30 മുതൽ സമ്മാനദാനം ആരംഭിക്കുകയും ഒൻപതുമണിക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ആശീർവാദത്തോടെ പരിപാടികൾ സമാപിക്കും. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതാണെന്നും ബൈബിൾ അപ്പോസ്റ്റലേറ്റ് പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.