ADVERTISEMENT

ന്യൂഡല്‍ഹി/ബര്‍ലിന്‍ ∙ ഇന്ത്യയും ജര്‍മനിയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനമെടുത്തു. ഏഴാമത് ഇന്റര്‍ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷനില്‍ സുരക്ഷയ്ക്കുപരി മറ്റു വിശാലമായ അജന്‍ഡകളും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളും രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരും ജര്‍മന്‍ ലോകത്തുനിന്നുള്ള പ്രമുഖരും അടക്കം വലിയ സംഘത്തെയും നയിച്ചാണ് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഇന്ത്യയിലെത്തിയത്.

കണ്‍സള്‍ട്ടേഷനൊടുവില്‍ 27 കരാറുകളിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്. ഗവേഷണം, പുനരുപയോഗ ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. 17 വര്‍ഷമായി ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ചര്‍ച്ച തുടരുന്ന സ്വതന്ത്ര വ്യാപാര കരാറിന്റെ കാര്യത്തില്‍ ക്രിയാത്മക പിന്തുണയും ഷോള്‍സ് ഉറപ്പു നല്‍കി.

നിലവില്‍ ഒന്നര ലക്ഷത്തോളം ഇന്ത്യക്കാര്‍ ജര്‍മനിയില്‍ ജോലി ചെയ്യുന്നുണ്ട്. ഐടി, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ അടക്കം ഇതിന്റെ പതിന്‍മടങ്ങ് ഇന്ത്യക്കാരെ ജര്‍മനിയിലേക്ക് ആകര്‍ഷിക്കാനുള്ള താത്പര്യവും ഷോള്‍സ് അറിയിച്ചു. പ്രതിവര്‍ഷം ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന വീസയുടെ എണ്ണം ഇരുപതിനായിരത്തില്‍ നിന്ന് തൊണ്ണൂറായിരമാക്കി ഉയര്‍ത്താനും തീരുമാനമായി. ജര്‍മനി വിദഗ്ധ തൊഴിലാളികളുടെ കാര്യത്തില്‍ കടുത്ത ക്ഷാമം നേരിടുമ്പോള്‍, ഇന്ത്യയില്‍ പ്രതിമാസം പത്ത് ലക്ഷം പേരാണ് പുതിയതായി തൊഴില്‍ വിപണിയിലേക്ക് എത്തുന്നത്.

English Summary:

India and Germany decided to strengthen bilateral ties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com