ജർമനിയിലെ വിദ്യാഭാസം, തൊഴിൽ സാധ്യതകൾ: സെമിനാർ നാളെ
Mail This Article
കോട്ടയം ∙ ജർമനിയിൽ പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് വേണ്ടി കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രവാസി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന സെമിനാർ നാളെ വൈകിട്ട് മൂന്നിന് കൂവപ്പള്ളി സെന്‍റ് ജോസഫ് പാരിഷ് ഹാളിൽ നടക്കും. ജർമനിയിൽ പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ഈ സെമിനാർ, ജർമനിയിലെ വിദ്യാഭ്യാസ സാധ്യതകൾ, നിയമങ്ങൾ, തൊഴിൽ മേഖലയിലെ അവസരങ്ങൾ, പ്രത്യേകിച്ചു നഴ്സിങ് മേഖലയിലെ സാധ്യതകൾ എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകും.ഒന്നര മണിക്കൂര്‍ ദൈഘ്യമുള്ള സെമിനാറില്‍ ചോദ്യോത്തരവേളയും ഉണ്ടായിരിക്കും.
ലോക കേരള സഭ അംഗവും യൂറോപ്പിലെ മുതിർന്ന മാധ്യമ പ്രവർത്തകനുമായ ജോസ് കുമ്പിളുവേലിലാണ് സെമിനാർ നയിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും. ജര്‍മന്‍ വീസ ഉദാരമാക്കിയ ഈയവസരത്തില്‍ അതിന്റെ നേട്ടങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ഈയവസരം ഉപയോഗപ്പെടുത്തണമെന്ന് പ്രവാസി അപ്പസ്തോലേറ്റ് ഡയറക്ടര്‍ അഭ്യർഥിച്ചു. സെമിനാറിലേക്ക് എല്ലാവരെയും സ്വാഗതം ചെയുന്നതായി പ്രവാസി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ.മാത്യു പുതുമന അറിയിച്ചു.
കുടൂതൽ വിവരങ്ങൾക്ക്: 0091 94470 80356