ബ്രിസ്റ്റോളിൽ അടൂർ സംഗമം സംഘടിപ്പിച്ചു
Mail This Article
×
ബ്രിസ്റ്റോൾ ∙ ബ്രിസ്റ്റോൾ ഫിൽറ്റൺ കമ്മ്യൂണിറ്റി സെന്‍ററിൽ അടൂർ സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ റെജി തോമസ് അധ്യക്ഷത വഹിച്ചു. ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്ക് മുൻ മേയർ കൗൺസിലർ ടോം ആദിത്യ മുഖ്യാതിഥിയായിരുന്നു. ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ ഒരുക്കിയ ചെണ്ടമേളം, കലാപരിപാടികൾ എന്നിവയും പരിപാടിക്ക് മാറ്റ്കൂട്ടി.
ലിജോ കുഞ്ഞുകുഞ്ഞ് ,സൈമൺ ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾ അവതരിപ്പിച്ചവർക്ക് അജി പാപ്പച്ചനും റെജി തോമസും ഉപഹാരങ്ങൾ സമ്മാനിച്ചു. അടുത്ത വർഷത്തെ അടൂർ സംഗമം യുകെയിലെ മാഞ്ചെസ്റ്ററിൽ നടത്തുന്നതിനും യോഗം തീരുമാനിച്ചു
English Summary:
Adoor Sangamam 2024 at Filton Community Centre Bristol
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.