കൊളോണ്‍ കേരള സമാജം പാചക ക്ലാസ് നവംബര്‍ 3 ന്
Mail This Article
കൊളോണ്‍ ∙ കൊളോണ്‍ കേരള സമാജത്തിന്റെ രുചി തേടിയുള്ള യാത്രയിലെ പതിനഞ്ചാമത് പാചക ക്ലാസ് നവംബര്‍ 3 ന് (ഞായര്‍)ഉച്ചകഴിഞ്ഞ് നാലു മണിയ്ക്ക് ബ്യ്രൂള്‍ സെന്റ് സ്റെറഫാന്‍ പള്ളി ഹാളില്‍ (Rheinstrasse 75, 50321 Bruehl) നടക്കും.
സ്ററാര്‍ട്ടര്‍(ഒകിഡോ മത്തങ്ങ സൂപ്പ്), മെയിന്‍ഡിഷ് (മലബാര്‍ ചിക്കന്‍ ബിരിയാണി), ഡസേര്‍ട്ട് (വട്ടയപ്പം) എന്നിവ ഉള്‍പ്പെടുത്തി അഞ്ചു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കളാസില്‍ തിയറിയ്ക്കൊപ്പം പ്രാക്ടിക്കലും ഉണ്ടായിരിക്കും.
ദമ്പതികളായ ബിന്റോ പുന്നൂസ്(സമാജം സ്പോര്‍ട്സ് സെക്രട്ടറി), അനുപമ എന്നിവരാണ് ഇത്തവണ ക്ലാസ് നയിക്കുന്നത്. സമാജത്തിലെ അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും വേണ്ടി സംഘടിപ്പിക്കുന്ന ക്ലാസില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ സമാജം പ്രസിഡന്റ് ജോസ് പുതുശേരി(0049 176 56434579), ട്രഷറര്‍ ഷീബ കല്ലറയ്ക്കല്‍ (0049 163 3053023)എന്നിവരുടെ പക്കല്‍ എത്രയും വേഗം പേരുകള്‍ റജിസ്ററര്‍ ചെയ്യണമെന്ന് സമാജം ഭാരവാഹികള്‍ അഭ്യര്‍ഥിക്കുന്നു
41 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള സമാജത്തിന്റെ ഭരണ സമിതിയിലെ മറ്റംഗങ്ങള്‍ ഡേവീസ് വടക്കുംചേരി (ജന.സെക്രട്ടറി) ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി),പോള്‍ ചിറയത്ത്, (വൈസ് പ്രസിഡന്റ്), ടോമി തടത്തില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ്.