ADVERTISEMENT

ഡബ്ലിൻ ∙ അയർലൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മലയാളി നഴ്സിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഫിനഫാൾ പാർട്ടി. കോട്ടയം പാലാ സ്വദേശിനിയും ഡബ്ലിൻ മാറ്റർ മെസകോഡി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സുമായ മഞ്ജു ദേവിയാണ് ഭരണകക്ഷിയായ ഫിനഫാൾ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. അയർലൻഡ് ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി പാർലമെന്റിലേക്ക് ഔദ്യോഗിക സ്ഥാനാർഥിയാകുന്നത്.

ഡബ്ലിൻ ഫിംഗാൽ ഈസ്റ്റ്‌ മണ്ഡലത്തിലാണ് മഞ്ജു മത്സരിക്കുന്നത്. നിലവിലെ അയർലൻഡ് മന്ത്രിസഭയിലെ ഭവന, തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ’ ബ്രീന് ഒപ്പം രണ്ടാം സ്ഥാനാർഥിയായാണ് മഞ്ജു മത്സരിക്കുക. ഔദ്യോഗികമായി  തീയതി പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഡിസംബർ ആദ്യവാരത്തിൽ തിരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണ് പുറത്തു വരുന്ന സൂചനകൾ.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ആരോഗ്യപരിപാലനം, ഡിസബിലിറ്റി സേവനങ്ങൾ, കായിക രംഗം എന്നിവയ്ക്കാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രാധാന്യം നൽകുന്നതെന്ന് മഞ്ജു ദേവി മനോരമ ഓൺലൈനിനോട് പറഞ്ഞു. ഇവ കൂടാതെ വീട്, ജീവിതച്ചെലവ് എന്നിവ സംബന്ധിച്ച പൊതുജനങ്ങൾ ദിനംപ്രതി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള വഴികളും പ്രചാരണ വിഷയങ്ങളാകുമെന്ന് മഞ്ജു ദേവി അറിയിച്ചു.

finafall-party-has-declared-a-malayali-nurse-as-a-candidate2
മഞ്ജു ദേവി കുടുംബത്തിനൊപ്പം

തിരുവനന്തപുരം പൂജപ്പുര സ്വദേശിയും അയർലൻഡിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്‌ ആയ ഫിംഗ്ലാസ് ക്രിക്കറ്റ്‌ ക്ലബിന്റെ സ്ഥാപകരിൽ ഒരാളുമായ ശ്യാം മോഹനാണ് മഞ്ജു ദേവിയുടെ ഭർത്താവ്. അയർലൻഡ് അണ്ടർ 15 ക്രിക്കറ്റ് ടീമിന് വേണ്ടി മത്സരിച്ചിട്ടുള്ള ദിയ ശ്യം, ടെക്സാക്കോ ചിൽഡ്രൻസ് ആർട്ട് മത്സരത്തിൽ വിജയിയായ ശ്രേയ ശ്യം എന്നിവരാണ് മക്കൾ. ഇന്ത്യയിലെ ആദ്യകാല കരസേന അംഗങ്ങളിൽ ഒരാളും പരേതനുമായ ഹവിൽദാർ മേജർ കെ എം ബി ആചാരിയാണ് മഞ്ജുവിന്റെ പിതാവ്.

finafall-party-has-declared-a-malayali-nurse-as-a-candidate1
മഞ്ജു ദേവി കുടുംബത്തിനൊപ്പം

1948 ൽ ഡൽഹി - സിംല വയർലെസ് വാർത്താവിനിമയ സംവിധാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഇന്ത്യൻ പട്ടാളത്തിലെ 12 അംഗങ്ങളിൽ പ്രമുഖനായിരുന്നു. 1970 ൽ പാലാ അസംബ്ലി മണ്ഡലത്തിൽ കെ എം മാണിക്ക് എതിരെ വിശ്വകർമ്മ സ്ഥാനാർഥിയായി കെ എം ബി ആചാരി മത്സരിച്ചിട്ടുണ്ട്. പാലാ സെന്റ്‌ മേരീസ് സ്കൂൾ, അൽഫോൻസാ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം മഞ്ജു രാജസ്ഥാനിലെ പിലാനി ബിർളാ സ്കൂൾ ഓഫ് നഴ്സിങിൽ നിന്നും ഒന്നാം റാങ്കോടെയാണ് ജനറൽ നഴ്സിങ് പാസായത്. അവിടെ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.

ഡൽഹി ഫോർട്ടിസ് എസ്കോർട്സ് ഹാർട്ട്‌ ഇൻസ്റ്റിറ്റ്യൂട്ട്, സൗദി കിങ് ഫൈസൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് 2005 ലാണ് മഞ്ജുവും കുടുംബവും അയർലൻഡിൽ എത്തുന്നത്. 2016 ൽ ഡബ്ലിൻ ആർസിഎസ്ഐയിൽ നിന്നും നഴ്സിങ് ബിരുദം നേടി. 2022 ൽ ഹ്യൂമൻ സൈക്കോളജിയിൽ ലെവൽ 5 കോഴ്സും പാസായി. ആരോഗ്യമേഖലയിലെ വർഷങ്ങളായുള്ള സജീവമായ പ്രവർത്തനമാണ്‌ രാഷ്ട്രീയ സേവന മേഖലയിലേക്ക് മഞ്ജു ദേവി എത്തിച്ചേരാൻ ഇടയായ മുഖ്യ കാരണങ്ങളിൽ ഒന്നെന്ന് ശ്യം മോഹൻ മനോരമ ഓൺലൈനോട് പറഞ്ഞു.

English Summary:

Finafall party has declared a Malayali nurse as a candidate for the Irish parliamentary elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com