ബ്രിട്ടിഷ് വിദ്യാഭ്യാസം: ഗ്രാമർ സ്കൂളുകൾ മുതൽ ഉന്നത പഠനം വരെ, വെബിനാർ നവംബർ 9 ന്
Mail This Article
ലണ്ടൻ∙ ബ്രിട്ടനിലെ വിദ്യാഭ്യാസ സമ്പ്രദായം, പ്രത്യേകിച്ച് ഗ്രാമർ സ്കൂളുകളിലെ പഠനം, പ്രവേശനം, പരീക്ഷകൾ എന്നിവയെക്കുറിച്ച് വിശദമായ വെബിനാർ നവംബർ 9 ന് രാവിലെ 9 മണിക്ക് നടക്കും. യുക്മയും ട്യൂട്ടേഴ്സ് വാലിയും ചേർന്നാണ് ഈ വെബിനാർ സംഘടിപ്പിക്കുന്നത്.
സോജൻ ജോസഫ് എം.പി വെബിനാർ ഉദ്ഘാടനം ചെയ്യും. യുക്മ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറ സ്വാഗത പ്രസംഗം നടത്തും. ദീർഘകാലമായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ലൂക്ക് ഹിഗ്ഗിൻസ്, ലിൻഡ്സി റൈറ്റ് എന്നിവർ ക്ലാസുകൾ നയിക്കും. ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായം, ഗ്രാമർ സ്‌കൂൾ പ്രവർത്തനങ്ങൾ, ഉന്നത പഠനം, പ്രവേശന പരീക്ഷകൾ എന്നിവയാണ് പ്രധാന വിഷയങ്ങൾ.
പങ്കെടുക്കാൻ: താഴെ പറയുന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യുക: https://www.tutorsvalley.com/events/11-plus-grammar-school-awareness-webinar