ലൈസൻസ് ഇല്ലാതെ ഏജൻസി: വിദേശ ജോലിയുടെ മറവിൽ മൂവാറ്റുപുഴയിലെ തട്ടിപ്പ്; പ്രതി അറസ്റ്റിൽ
Mail This Article
×
മൂവാറ്റുപുഴ ∙ ജർമനിയിലും സിംഗപ്പൂരിലും തൊഴിൽ വീസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ആവോലി പരീക്കപ്പീടിക മുണ്ടയ്ക്കൽ ഷൈനി മാത്യുവിനെ(49) പൊലീസ് അറസ്റ്റ് ചെയ്തു.
ജർമനിയിലെ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് ഊരമന സ്വദേശിയിൽ നിന്നു 4.38 ലക്ഷം രൂപയും ഇയാളുടെ സുഹൃത്തിൽ നിന്നു സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് 2 ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ ആണു അറസ്റ്റ്. മൂവാറ്റുപുഴയിലെ ഈസി വീസ എന്ന സ്ഥാപനത്തിന്റെ മറവിലാണ് പണം വാങ്ങിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ സ്ഥാപനത്തിന് വിദേശത്തേക്ക് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
English Summary:
Woman Arrested on Charge of Job Fraud
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.