ADVERTISEMENT

ഇപ് സ്വിച്ച് ∙ കേരളാ കൾച്ചറൽ അസോസിയേഷന്റെയും (കെസിഎ) കെസിഎസ്എസിന്റെയും നേതൃത്വത്തിൽ സംയുക്തമായി സംഘടിപ്പിച്ച കേരളാപ്പിറവിയും ദീപാവലിയും ആഘോഷമാക്കി ഇപ്സ്വിച്ചിലെ മലയാളി സമൂഹം. പ്രവാസി ജീവിതത്തിൽ നാടിന്റെ നന്മകളെ ചേർത്ത് പിടിക്കുന്നതും ഗൃഹാതുര സ്മരണകളുണർത്തുന്നതുമായി കെസിഎയുടെ കേരളപ്പിറവി ആഘോഷങ്ങൾ. 

സെന്റ് അഗസ്റ്റിൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വി. സിദ്ദിഖ് കേരളാപ്പിറവി സന്ദേശം നൽകി. കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച മികവുറ്റ കലാപരിപാടികൾ ആഘോഷത്തിന് കൊഴുപ്പേകി. വർണശബളമായ ആകാശദീപകാഴ്ച്ചകളോടെയാണ് ദീപാവലി ആഘോഷങ്ങൾ അരങ്ങേറിയത്. നാടൻ തട്ടുകട വിഭവങ്ങൾ മുതൽ ഫൈവ് സ്റ്റാർ ഡിസേർട്ട് വരെയടങ്ങിയ വിഭവസമൃദ്ധവും വ്യത്യസ്ത രുചിക്കൂട്ടുകളുമടങ്ങിയളടങ്ങിയ ‘ഡിന്നർ’ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളിലൊന്നായി. 

kca-kcss-diwali-kerala-day-celebrations-ipswich2

കെസിഎ ക്രിസ്മസ് ആഘോഷത്തിൽ കേക്കുണ്ടാക്കുന്നതിന്റെ പ്രാരംഭമായി നടത്തിയ കേക്ക് മിക്സിങ് പ്രദർശനവും പരിശീലനവും ഏവരുടെയും പങ്കാളിത്തം കൊണ്ട് സൗഹൃദവേദിയുയർത്തുകയും പുത്തൻ അനുഭവം ആകുകയും ചെയ്തു. സ്റ്റാർ ഹോട്ടലുകളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള കേക്ക് മിക്സിങ് നേരിട്ട് കാണുവാനും പങ്കാളികളാകുവാനും സാധിച്ചത് വേദിയിൽ ആവേശമുയർത്തി. 

kca-kcss-diwali-kerala-day-celebrations-ipswich1

ആഘോഷത്തിനൊപ്പം മലയാളി സമൂഹത്തിന്റെ ഒത്തുചേരലിനും ഐക്യത്തിനുമാണ് കെസിഎയുടെ കേരളപ്പിറവി - ദീപാവലി ആഘോഷങ്ങൾ വേദിയൊരുക്കിയത്. മോർട്ട്ഗേജ് ആൻഡ് പ്രൊട്ടക്ഷൻ അഡ്വൈസേഴ്സായ സ്റ്റെർലിംഗ് സ്ട്രീറ്റായിരുന്നു പരിപാടിയുടെ സ്പോൺസേഴ്സ്. കെസിഎ പ്രസിഡണ്ട് വിനോദ് ജോസ്,  വൈസ് പ്രസിഡണ്ട് ഡെറിക്, സെക്രട്ടറി ജിജു ജോർജ്, കോർഡിനേറ്റർ വിത്സൻ,ട്രഷറർ നജിം , പിആർഓ സാം ജോൺ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

English Summary:

KCA and KCSS celebrated Diwali and Kerala Day Celebrations at Ipswitch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com