നെതര്‍ലന്‍ഡ്സില്‍ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭം
Mail This Article
×
ആംസ്റ്റർഡാം ∙ നെതര്‍ലന്‍ഡ്സില്‍ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭം. തിങ്കളാഴ്ച നടന്ന പ്രക്ഷോഭത്തിൽ ആളുകൾ പടക്കങ്ങൾ ഉപയോഗിച്ച് ഒരു ട്രാമിന് തീയിട്ടു. പടക്കം കത്തിച്ച് കാറുകള്‍ക്കു നേരേ എറിയുന്ന സംഭവം പലയിടത്തും റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റേണ്‍ ആംസ്റ്റര്‍ഡാമില്‍ നിരവധി യുവാക്കളാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്.
പലസ്തീനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യമാണ് ഇവര്‍ ഉയര്‍ത്തിയത്. പൊലീസ് ഇവരെ ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുകയായിരുന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. സംഭവത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
English Summary:
Dozens of people armed with sticks and firecrackers set a tram on fire in Amsterdam on Monday. Amsterdam police detain pro-Palestinian protesters
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.