മാർത്തോമ്മാ സിനഡ് പ്രതിനിധി സംഘം മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
Mail This Article
റോം∙ സഭൈക്യ ബന്ധത്തിൽ സഹകരിച്ച് പ്രവർത്തിക്കാൻ മലങ്കര മാർത്തോമ്മാ സുറിയാനി സഭയും ആഗോള കത്തോലിക്കാ സഭയും. ഇരു സഭകളും തമ്മിൽ കഴിഞ്ഞ വർഷം ആരംഭിച്ച ഡയലോഗ് മീറ്റിങ്ങിന്‍റെ തുടർച്ചയായി മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്കോപ്പൽ സിനഡ് അംഗങ്ങളായ 8 മെത്രന്മാരുമായി മാർപാപ്പ കൂടികാഴ്ച നടത്തിയത്. ഫ്രാൻസിസ് മാർപാപ്പ ക്ഷണം സ്വീകരിച്ചാണ് ഇവർ റോമിലെത്തിയത്.
മലങ്കര മാർത്തോമ്മാ മെത്രാപ്പൊലീത്തായുടെ നിർദേശപ്രകാരം ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപൊലീത്തയാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്. തിരുവനന്തപുരം കൊല്ലം ഭദ്രാസന അധിപൻ ഡോ. ഐസക്ക് മാർ പീലക്സിനോസ് , നോർത്ത് അമേരിക്കൻ ഭദ്രാസന അധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ്, കുന്നംകുളം മലബാർ ഭദ്രാസന അധിപൻ ഡോ. മാത്യൂസ് മാർ മക്കാറിയോസ്, കൊട്ടാരക്കര പുനലൂർ ഭദ്രാസന അധിപൻ ഡോ. തോമസ് മാർ തീത്തോസ്, ഡൽഹി ഭദ്രാസന അധിപൻ സഖറിയാസ് മാർ അപ്രേം, യുകെ- യൂറോപ്പ് - ആഫ്രിക്ക, മുബൈ ഭദ്രാസനങ്ങളുടെ അധിപൻ ഡോ. ജോസഫ് മാർ ഇവാനിയോസ്, അടൂർ ഭദ്രാസന അധിപൻ മാത്യൂസ് മാർ സെറാഫിം എന്നിവർ ഉൾപ്പെടുന്നതാണ് എട്ടംഗ എപ്പിസ്കോപ്പൽ പ്രതിനിധി സംഘം.
മാർപാപ്പയുമായുള്ള കൂടികാഴ്ചയ്ക്ക് ഒപ്പം പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി, ഡിക്കാസ്റ്ററെ ഫോർ പ്രൊമോട്ടിങ് ക്രിസ്റ്റ്യൻ യൂണിറ്റി എന്നിവടങ്ങളിൽ നടത്തപ്പെടുന്ന പ്രത്യേക യോഗങ്ങളിലും എപ്പിസ്കോപ്പൽ പ്രതിനിധി സംഘം സംബന്ധിക്കുന്നുണ്ട്.