ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ബൈബിൾ കലോത്സവം നവംബർ 16ന്
Mail This Article
ബർമിങ്ഹാം ∙ ഏഴാമത് ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ബൈബിൾ കലോത്സവം നവംബർ 16 ന്. ലീഡ്സ് റീജനിലെ സ്കെന്തോർപ്പിൽ വച്ച് നടത്തപ്പെടുന്ന കലോത്സവ മത്സരത്തിൽ രൂപതയിലെ പന്ത്രണ്ട് റീജനുകളിൽ നിന്നുമുള്ള ആയിരത്തിയഞ്ഞൂറിലധികം മത്സരാർഥികൾ പങ്കെടുക്കും. പന്ത്രണ്ട് സ്റ്റേജുകളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുക.
രാവിലെ 8.15 ന് റജിസ്‌ട്രേഷൻ ആരംഭിക്കും. 9 മണിക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ബൈബിൾ പ്രതിഷ്ഠയും തുടർന്ന് ഉദ്‌ഘാടനവും നടക്കും. 10 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. കലോത്സവ വേദിക്കരികിൽ വി കുർബാനയിലും ആരാധനയിലും പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഓരോ റീജനുകളിൽ നിന്നും മത്സരങ്ങളിൽഒന്നാം സ്ഥാനം നേടിയവരാണ് രൂപതതല മത്സരത്തിൽ യോഗ്യത നേടിയിരിക്കുന്നത്.
ഭക്ഷണം വാങ്ങുന്നതിനായി വിവിധ കൗണ്ടറുകൾ ഉണ്ടായിരിക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായി പ്രത്യേക കൗണ്ടറുകൾ ഒരുക്കും. വൈകുന്നേരം 5.45 ന് മത്സരങ്ങൾ സമാപിച്ച് 8 മണിയോടുകൂടി സമ്മാനദാനങ്ങൾ പൂർത്തീകരിക്കും.