വിദഗ്ധ തൊഴിലാളികളെ സ്വാഗതം ചെയ്ത് ജര്‍മനി; കഴിഞ്ഞ വര്‍ഷം വീസ നൽകിയത് രണ്ട് ലക്ഷം പേർക്ക്
Mail This Article
ബര്‍ലിന്‍ ∙ 2023ല്‍ യോഗ്യതയുള്ള തൊഴിലാളികളുടെ വരവ് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു ഒരു വര്‍ഷത്തിനുശേഷം ജര്‍മനി വിദഗ്ധ തൊഴിലാളികള്‍ക്ക് കൂടുതല്‍ വീസ അനുവദിച്ചു. 2023 നവംബര്‍ 18 നാണ് നൈപുണ്യ കുടിയേറ്റ നിയമത്തിന്റെ ആദ്യ ഘട്ടം നിലവില്‍ വന്നത്. ജര്‍മനി ആശ്രയിക്കുന്ന യൂറോപ്യന്‍ യൂണിയന് ഇതര രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കാനാണ് ഇത് ലക്ഷ്യമിട്ടത്.
ഇതനുസരിച്ച്, തൊഴില്‍ ആവശ്യങ്ങള്‍ക്കായി പത്ത് ശതമാനത്തിലധികം വീസകള്‍ കൂടുതല്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1,77,600 ല്‍ നിന്ന് മൊത്തം 2,00,000 ആയി വര്‍ധിച്ചതായി ആഭ്യന്തര, തൊഴില്‍, വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ജര്‍മനി വിദേശത്ത് നിന്ന് ഉയര്‍ന്ന യോഗ്യതയുള്ള സ്പെഷലിസ്റ്റുകളെ റിക്രൂട്ട് ചെയ്യുന്നുണ്ട്.
വിദേശത്ത് വീസകള്‍ നല്‍കുന്നതും കണ്‍സള്‍ട്ടേഷനുകളും റെക്കോര്‍ഡ് തലത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഫെഡറല്‍ ലേബര്‍ മന്ത്രി ഹ്യൂബര്‍ട്ടസ് ഹെയ്ല്‍ പറഞ്ഞു. വിദഗ്ധരായ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ജര്‍മനിയില്‍ കൂടുതല്‍ വേഗത്തില്‍ വന്ന് ജോലി ആരംഭിക്കാന്‍ കഴിയും. ഇപ്പോഴും രാജ്യത്ത് 4,00,000 വിദഗ്ധരുടെ കുറവുണ്ടെന്ന് വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഫെഡറല്‍ ഓഫിസ് ഓഫ് ഫോറിന് അഫയേഴ്സ് ഏറ്റവും വലിയ ജര്‍മന്‍ വീസ ഓഫിസിലെ വിദഗ്ധ തൊഴിലാളികള്‍ക്കുള്ള അപേക്ഷകളും വൈദഗ്ധ്യവും പ്രോസസ്സ് ചെയ്യുന്നതും വേഗത്തിലാണ്. കൂടാതെ ഡിജിറ്റലൈസേഷനും കൂടുതല്‍ പുരോഗതി കൈവരിക്കുകയാണ്.
പുതിയ സ്കില്‍ഡ് ഇമിഗ്രേഷന്‍ നിയമം കമ്പനികള്‍ക്ക് വിദേശത്ത് നിന്ന് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് എളുപ്പമാക്കാന്‍ ഉദേശിച്ചുള്ളതാണ്. ചാന്‍സെന്‍കാര്‍ട്ടെ വഴി വിദഗ്ധ തൊഴിലാളി കുടിയേറ്റം ഈ വർഷം ജൂണ്‍ മുതല്‍ പരിചയസമ്പന്നരായ പ്രഫഷനലുകളെ ആകര്‍ഷിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇത് പ്രകാരം, പ്രഫഷനല്‍ അല്ലെങ്കില്‍ യൂണിവേഴ്സിറ്റി ബിരുദം ഉള്ളവര്‍, അവരുടെ ഉത്ഭവ രാജ്യത്ത് അംഗീകരിക്കപ്പെട്ടിട്ടുള്ളവരും ആഗ്രഹിക്കുന്ന തൊഴിലില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയവും ഉള്ളവര്വക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും.
ചാന്‍സെന്‍കാര്‍ട്ടെ വഴി അപേക്ഷിക്കുന്നവര്‍ക്ക് എ വണ്‍ ഭാഷ ലെവല്‍ മതി എന്ന് സര്‍ക്കാര്‍ വ്യവസ്ഥയില്‍ പ്രഖ്യാപനം ഉണ്ടങ്കിലും ജോലി ലഭിക്കണമെങ്കില്‍ എ ലെവല്‍ മതിയാവില്ല എന്നാണ് കമ്പനികളുടെ നിലപാട്. ഇതുതന്നൊണ് അപേക്ഷകര്‍ക്കുണ്ടാകുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടും.
∙ ഓപ്പര്‍ച്യുണിറ്റി കാര്‍ഡ്
യോഗ്യത, അറിവ്, അനുഭവം എന്നിവയെ അടിസ്ഥാനമാക്കി ഓപ്പര്‍ച്യുണിറ്റി കാര്‍ഡിന് യോഗ്യനാണോ എന്ന് നിര്‍ണ്ണയിക്കാന്‍ ഒരു പോയിന്റ് സിസ്ററം ഉപയോഗിക്കുന്നു. തൊഴിലാളികളുടെ കുറവ്, വിദേശ യോഗ്യതകളുടെ ഭാഗികമായ അംഗീകാരം, പ്രായം, ജര്‍മന്‍, ഇംഗ്ലിഷ് ഭാഷാ വൈദഗ്ധ്യം, ജര്‍മനിയുമായുള്ള മുന്‍ ബന്ധം എന്നിങ്ങനെയുള്ള ഒരു തൊഴിലിന് യോഗ്യത നേടുന്നതിന് അധിക പോയിന്റുകള്‍ ഉണ്ട്.
അപേക്ഷിക്കുന്നവര്‍ അവരുടെ താമസ കാലയളവിനായി പ്രതിമാസം ഏകദേശം 1,000 യൂറോ ഫണ്ട് കാണിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജര്‍മനി 1.6 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതില്‍ 89% സ്ഥാനങ്ങളും വിദേശികളാണ് കയ്യടിക്കിയത്. എന്നാല്‍ കുടിയേറ്റം ഒരു ചൂടുള്ള പ്രശ്നമായി തുടരുകയാണ്.