ADVERTISEMENT

ലണ്ടൻ ∙ ജനുവരി മുതൽ ബ്രിട്ടനിലെ ഗ്യാസ്, ഇലക്ട്രിസിറ്റി ഉപയോക്താക്കളുടെ ബില്ല് വർധിക്കും. എനർജി റഗുലേറ്ററായ ഓഫ്ജെം പ്രൈസ് ക്യാപ്പിൽ വരുത്തിയ 1.2 ശതമാനത്തിന്റെ വർധനയാണ് ഉപയോക്താക്കളെ നേരിട്ട് ബാധിക്കുക.

ഇതുമൂലം ജനുവരി മുതൽ ഓരോ ബില്ലിലും ശരാശരി പ്രതിമാസം 1.75 പൗണ്ടിന്റെ വർധനയുണ്ടാകും. പ്രതിവർഷം ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളിൽ 21 പൗണ്ടിന്റെ വർധനയാകും ഇത്തരത്തിൽ ഉണ്ടാകുക. ഈ വർധനയോടെ എനർജി ബില്ലിന്റെ ദേശീയ ശരാശരി 1738 പൗണ്ടായി ഉയരും. രാജ്യത്തെ രണ്ടരക്കോടിയോളം വീട്ടുടമകൾക്ക് ഈ വർധന ബാധകമാകും. 

English Summary:

Energy Bills to Rise for Most Britons after 1.2% Price Cap Rise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com