ADVERTISEMENT

ബര്‍ലിന്‍ ∙ അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും നവീകരണത്തിന്‍റെയും  ഉൽപ്പാദനത്തിന്‍റെയും കേന്ദ്രമായ ജർമനിയും തമ്മിലുള്ള ബന്ധം ബിസിനസ്സിലും തന്ത്രതലത്തിലും വളരെ പ്രധാനമാണെന്ന് കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവും ജ്യോതിരാദിത്യ സിന്ധ്യയും  പറഞ്ഞു. ജർമനിയിലെ ബഡൻ-വ്യൂർട്ടംബർഗിൽ നടന്ന ന്യൂസ് 9 ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. 

ഇന്ത്യൻ പ്രഫഷനലുകളും വിദ്യാർഥികളും ഉൾപ്പെടെ ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും മന്ത്രിമാർ ചൂണ്ടിക്കാട്ടി. 

 ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വർധിപ്പിക്കുന്നതും ലക്ഷ്യമാണ് . നിലവിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ഏകദേശം 26.5 ബില്യൺ ഡോളറാണ്. 

English Summary:

Union Ministers say India and Germany are ready for strong ties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com