ADVERTISEMENT

വാട്ടർഫോർഡ് ∙ അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന വേൾഡ് നാച്ചുറൽ ബോഡി ഫെഡറേഷന്റെ (WNBF) നാച്ചുറൽ ബോഡി ബിൽഡിങ് മത്സരത്തിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ വെങ്കല മെഡൽ നേടി റോഷൻ. വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആദ്യകാല അംഗമായ റോഷന്റെ ഈ നേട്ടം അയർലൻഡ് പ്രവാസി മലയാളികൾക്ക് അഭിമാനമായി മാറി.

ഏറെ നാളായി ബോഡി ബിൽഡിങ് രംഗത്തുള്ള റോഷൻ ഇതിനു മുൻപും മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സെപ്റ്റംബർ 22 ന് ന്യൂറോസിൽ, വച്ചു നടന്ന വേൾഡ് നാച്ചുറൽ ബോഡി ഫെഡറേഷൻ അയർലൻഡ് മത്സരത്തിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ റോഷൻ തന്റെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബോസ്റ്റണിൽ വച്ചു നടന്ന ഡബ്ല്യുഎൻബിഎഫ് വേൾഡ് ചാംപ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്.

നവംബർ 3 ന് നടന്ന ഡബ്ല്യുഎൻബിഎഫ് ജർമൻ ഇവന്റിൽ പങ്കെടുത്ത റോഷൻ മെഡൽ പട്ടികയിൽ ഇടം പിടിച്ചില്ലെങ്കിലും മുന്നോട്ടുള്ള കുതിപ്പിന് ഊർജ്വവും, അനുഭവ സമ്പത്തും നേടിയിരുന്നു. തുടർന്ന് 2024 നവംബർ 23 ന് ബോസ്റ്റണിലെ ജോൺ ഹാൻകോക്ക് ഹാളിൽ വച്ചു നടന്ന ഡബ്ല്യുഎൻബിഎഫ് വേൾഡ് ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ സ്വന്തമാക്കി.

ചിട്ടയായ പരിശീലനവും, അർപ്പണ ബോധവും, ശരീര സൗന്ദര്യ പരിപാലനത്തിൽ ഉണ്ടാകുന്ന നിരവധി പ്രശ്നങ്ങൾ നേരിട്ടും, കാർകശ്യമേറിയ ഭക്ഷണ രീതിയും അച്ചടക്കത്തോടെയുള്ള ജീവിചര്യയും പതിവാക്കിയും റോഷൻ അയർലൻഡ് മലയാളികൾക്കിടയിൽ പുതു ചരിത്രം കുറിച്ചു. റോഷന്റെ നേട്ടത്തിൽ അഭിമാനിക്കുന്നതിനോടൊപ്പം മുന്നോട്ടുള്ള പ്രയാണത്തിൽ പ്രോത്സാഹനവും വാട്ടർഫോർഡ് മലയാളി അസോസിയേഷൻ വാർത്താ കുറിപ്പിൽ അറിയിച്ചു.

English Summary:

Roshan wins bronze medal in Natural Bodybuilding Competition - World Natural Body Federation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com