ജർമനിയിലെ 3 ദശലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ ദാരിദ്യ്ര ഭീഷണിയില്‍
Mail This Article
ബര്‍ലിന്‍ ∙ ജർമനിയിലെ 3 ദശ ലക്ഷത്തിലധികം വരുന്ന പെന്‍ഷന്‍കാര്‍ ദാരിദ്യ്ര ഭീഷണിയിലെന്ന് കണക്കുകള്‍ .രാജ്യത്ത് താമസിയ്ക്കുന്ന 65 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള ഏകദേശം 3.2 ദശലക്ഷം ആളുകളാണ് ദാരിദ്യ്രത്തിന്റെ ഭീഷണിയിൽ കഴിയുന്നതെന്ന് യൂറോപ്യന്‍ യൂണിയന്റെ സ്റ്റാറ്റിസ്റ്റിക്കൽ ഏജന്‍സിയായ യൂറോസ്റ്റാർ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. രാജ്യത്ത് പെന്‍ഷൻ വാങ്ങുന്ന ആറില്‍ ഒരാള്‍ വീതം ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണെന്നാണ് കണക്ക്.
2023 ല്‍ 3.245 ദശലക്ഷമായിരുന്നു പെൻഷൻകാർ. എന്നാല്‍ 2021 ല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള പണപ്പെരുപ്പ സമ്മര്‍ദ്ദത്തിനിടയില്‍, 3.3 ദശലക്ഷമായി ഉയര്‍ന്നു. 2013 ല്‍, 2.4 ദശലക്ഷം പേര്‍ മാത്രമാണ് ദാരിദ്യ്രത്തിന്റെ അപകടസാധ്യതയിൽപ്പെട്ടിരുന്നത്.
പെന്‍ഷന്‍കാരുടെ മൊത്ത വരുമാനം, ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ, ദേശീയ ശരാശരി വരുമാനത്തിന്റെ 60 ശതമാനത്തില്‍ താഴെയാണെങ്കില്‍ അവര്‍ ദാരിദ്യ്രത്തിന്റെ പിടിയിലാണ് എന്നാണ്. ജർമനിയിലെ ജനസംഖ്യാപരമായ മാറ്റങ്ങളു ഈ വർധനവില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 1991 മുതല്‍ പെന്‍ഷന്‍കാരുടെ ജനസംഖ്യ 50 ശതമാനത്തിലധികമായി വർധിച്ചു, 12 ദശലക്ഷത്തില്‍ നിന്ന് 2022 എത്തിയപ്പോൾ 18.7 ദശലക്ഷമായി.