യുകെ ഒഐസിസിയുടെ ഇപ്സ്വിച് റീജന്‍റെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും കോൺഗ്രസ് ജന്മദിനവും ജനുവരി 4 ന്
Mail This Article
ഇപ്സ്വിച്ച്∙ ഒഐസിസി (യു കെ) ഇപ്സ്വിച് റീജന്‍റെ ആഭിമുഖ്യത്തിൽ കോൺഗ്രസ് പാർട്ടിയുടെ ജന്മദിനവും ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. ജനുവരി 4ന് വൈകിട്ട് 4 മണി മുതൽ 10 മണി വരെ ക്രമീകരിച്ചിരിക്കുന്ന പരിപാടിയിൽ 'ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ ചരിത്രം' എന്ന വിഷയത്തിൽ കേംബ്രിജ് മേയർ അഡ്വക്കേറ്റ് ബൈജു തിട്ടാല മുഖ്യപ്രഭാഷണം നടത്തും.
ഒഐസിസി (യു കെ) നാഷനൽ പ്രസിഡന്‍റ് ഷൈനു ക്ലെയർ മാത്യൂസ് മുഖ്യാതിഥി ആയി പങ്കെടുക്കും. കേരള ബീറ്റ്സ് യുകെ യുടെ ഗാനമേളയോടൊപ്പം ഫ്‌ളൈട്ടോസ് ഡാൻസ് കമ്പനിയുടെ വിവിധ ബോളിവുഡ് ഡാൻസുകളും ഉണ്ടായിരിക്കുന്നതാണ്. റീജൻ അംഗങ്ങൾ തയ്യാറാക്കുന്ന രുചിയേറിയ ആഹാരവും പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി ക്രമീകരിച്ചിട്ടുണ്ട്. വേദിയുടെ വിലാസം: St. Mary Magdelen Catholic Church 468 Norwich Rd Ipswich IP1 6JS