ADVERTISEMENT

ബർമിങ്ങാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് ദൈവശാസ്ത്ര ക്വിസ് മത്സരം 'ഉർഹാ 2024' സംഘടിപ്പിച്ചു.  ഹേ വാർഡ്‌സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷൻ അംഗങ്ങളായ ജോമോൻ ജോൺ, ബിബിത കെ ബേബി ദമ്പതികളുടെ നൂറൊക്കരി  കുടുംബ ടീം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂവായിരം പൗണ്ടും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം നടന്ന ആരാധനക്രമ വർഷ ക്വിസ് മത്സരത്തിലും ഒന്നാം സമ്മാനം കരസ്ഥമാക്കിയത് ഇതേ കുടുംബമാണ്.

രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും ട്രോഫിയും  മാഞ്ചസ്റ്റർ ഹോളി ഫാമിലി മിഷൻ അംഗങ്ങളായ എബിൻ ടി ജെ, അനീറ്റ ജോസഫ് എന്നീ ദമ്പതികളുടെ തൊമ്മിതാഴെ  കുടുംബ ടീം നേടി. മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും എഡിൻബറോ സെന്‍റ് അൽഫോൻസാ ആൻഡ് സെന്‍റ് ആന്‍റണി മിഷൻ അംഗങ്ങളായ സാബു ജോസഫ്, ഷിനി സാബു, റോൺ മാത്യു സാബു എന്നിവരുൾപ്പെടുന്ന പുളിക്കക്കുന്നേൽ  കുടുംബ ടീമിനും ലഭിച്ചു.

diocese-of-great-britain-family-theology-quiz-urha-2024-2
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് ദൈവശാസ്ത്ര ക്വിസ് മത്സരം 'ഉർഹാ 2024' സംഘടിപ്പിച്ചു.
diocese-of-great-britain-family-theology-quiz-urha-2024-3
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് ദൈവശാസ്ത്ര ക്വിസ് മത്സരം 'ഉർഹാ 2024' സംഘടിപ്പിച്ചു.
diocese-of-great-britain-family-theology-quiz-urha-2024-4
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് ദൈവശാസ്ത്ര ക്വിസ് മത്സരം 'ഉർഹാ 2024' സംഘടിപ്പിച്ചു.
diocese-of-great-britain-family-theology-quiz-urha-2024-5

ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളിൽ 40 കുടുംബങ്ങളാണ് ദേശീയ തലത്തിലുള്ള ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. ഇതിൽ നിന്നും യോഗ്യത നേടിയ ആറ് കുടുംബങ്ങൾ ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചു. റവ. ഫാ. നിഥിൻ ഇലഞ്ഞിമറ്റം ക്വിസ് മാസ്റ്ററായിരുന്നു.

മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡും, ട്രോഫിയും സർട്ടിഫിക്കറ്റുകളും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്തു. ഫൈനൽ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകി.

രൂപത പാസ്റ്ററൽ കോഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട്, ക്വിസ് പ്രോഗ്രാം കോഡിനേറ്റർ റവ. ഡോ. ബാബു പുത്തൻപുരക്കൽ, റവ. ഫാ. ജെയിംസ് കോഴിമല, റവ. ഫാ. ജിനു മുണ്ടുനടക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു മുരിങ്ങമറ്റത്തിൽ, ഇയർ ഓഫ് തിയോളജി കമ്മറ്റി അംഗങ്ങളായ ഡീക്കൻ ജോയ്സ് പള്ളിക്യാമാലിൽ, ഡോ. മാർട്ടിൻ തോമസ് ആന്‍റണി, ജൈസമ്മ ബിജോ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

English Summary:

Diocese of Great Britain Family Theology Quiz Urha 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com