ADVERTISEMENT

ബർമിങ്ങാം: ബർമിങ്ങാമിൽ നടന്ന സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു രാജി ഷാജിയാണ് സമീക്ഷയുടെ പുതിയ നാഷനൽ പ്രസിഡന്‍റ്. ജിജു സൈമൺ നാഷനൽ സെക്രട്ടറിയായും അഡ്വ. ദിലീപ് കുമാർ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

പ്രവീൺ രാമചന്ദ്രൻ വൈസ് പ്രസിഡന്‍റും ഉണ്ണികൃഷ്ണൻ ബാലൻ ജോയിന്‍റ് സെക്രട്ടറിയുമാകും. ശ്രീകാന്ത് കൃഷ്ണൻ, അരവിന്ദ് സതീഷ്, ബൈജു നാരായണൻ, ബാലചന്ദ്രൻ ചിയിമടത്തിൽ എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു.

21 അംഗ നാഷനൽ കമ്മിറ്റിയിലേക്ക് ഗ്ലീറ്റർ കോട്ട്പോൾ, ബൈജു പി കെ, ആതിര രാമചന്ദ്രൻ, ദീപ്തി ലൈജു സ്കറിയ, എബിൻ സാബു, സ്വരൂപ് കൃഷ്ണൻ, ജോബി കെ, ഫിതിൽ മുത്തുക്കോയ, ആന്റണി ജോസഫ്, സാം കൊക്കുംപറമ്പിൽ, അജീഷ് ഗണപതിയാടൻ, ബിനു കോശി എന്നിവരെയും തിരഞ്ഞെടുത്തു.

ഏരിയാ, യൂണിറ്റ് കമ്മിറ്റികളെ പോലെ ദേശീയ നേതൃത്വത്തിലും യുവാക്കൾക്കും വനിതകൾക്കും പ്രാമുഖ്യം നൽകിയിട്ടുണ്ട്. സീതാറാം യെച്ചൂരി നഗറിൽ (നേം പാരിഷ് സെന്റർ ഹാൾ) നടന്ന സമ്മേളനത്തിൽ 33 യൂണിറ്റുകളിൽ നിന്നായി 145 പ്രതിനിധികൾ പങ്കെടുത്തു.

പ്രവർത്തന റിപ്പോർട്ട് മുൻ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അവതരിപ്പിച്ചു. റിപ്പോർട്ടിനെ അടിസ്ഥാനമാക്കി നടന്ന ചർച്ചയിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ഉയർന്നുവന്നു. നയരൂപീകരണത്തിനൊപ്പം അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തന പരിപാടികളും സമ്മേളനം ആസൂത്രണം ചെയ്തു. ഭാസ്കരൻ പുരയിൽ അനുശോചന പ്രമേയം വായിച്ചു.

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജൂലൈ അവസാന വാരം നോർത്താംപ്റ്റണിൽ ആയിരുന്നു സമീക്ഷയുടെ ആദ്യ യൂണിറ്റ് സമ്മേളനം. ദേശീയ സമ്മേളനത്തോടെ നാല് മാസം നീണ്ടുനിന്ന സമ്മേളനകാലത്തിന് വിട പറയുകയാണ്. 

English Summary:

Sameeksha UK Conference Concludes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com