ജർമനിയിൽ മരുന്നുകൾക്ക് റെക്കോഡ് വില വർധന
Mail This Article
ബര്‍ലിന്‍ ∙ ജർമനിയിൽ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾക്ക് 2023ൽ മരുന്നുകൾക്കായി റെക്കോഡ് തുക ചെലവഴിക്കേണ്ടിവന്നതായി റിപ്പോർട്ട്. മരുന്നുകളുടെ വില കുത്തനെ ഉയർന്നതാണ് ഇതിന് കാരണം. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ മരുന്നുകളുടെ ചെലവ് 74 ശതമാനം വർധിച്ചു.
പേറ്റന്‍റ് സംരക്ഷിത മരുന്നുകളുടെ ചെലവാണ് പ്രധാനമായും വർധിപ്പിക്കുന്നത്. അൽഷിമേഴ്സ് രോഗ ചികിത്സയ്ക്കുള്ള പുതിയ മരുന്നിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി അംഗീകാരം നൽകി. പേറ്റന്‍റുള്ള ഈ മരുന്നിന് പേറ്റന്‍റ് ഇല്ലാത്ത മരുന്നിനേക്കാൾ 17 മടങ്ങ് വില കൂടുതലാണ്. പേറ്റന്‍റ് പരിരക്ഷയില്ലാത്ത ജനറിക് മരുന്നുകളുടെ വില ഇതേ കാലയളവിൽ 31 ശതമാനം മാത്രമാണ് ഉയർന്നത്.
2014ൽ ഒരു പായ്ക്ക് മരുന്നിന്റെ ശരാശരി വില 26.60 യൂറോ ആയിരുന്നെങ്കിൽ 2023ൽ അത് 34.85 യൂറോയായി. 2014ൽ പേറ്റന്‍റ് ഉള്ള മരുന്നുകൾക്ക് പേറ്റന്‍റ് ഇല്ലാത്തതിനേക്കാൾ ഏഴിരട്ടി വില കൂടുതലായിരുന്നെങ്കിൽ 2023ൽ അത് 17 മടങ്ങ് കൂടുതലാണ്. ഡെലിവറി തടസങ്ങൾ ജർമനിയിൽ മരുന്നുകളുടെ ക്ഷാമത്തിന് കാരണമാകുന്നുണ്ട്.