ഡബ്ലിൻ സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ വാർഷിക ധ്യാനം സംഘടിപ്പിച്ചു
Mail This Article
ഡബ്ലിൻ∙ കുഞ്ഞുങ്ങളെ വിശ്വാസത്തിന്‍റെ ആഴത്തിൽ വളർത്താൻ ഓരോ ക്രൈസ്തവനും ചുമതലയുണ്ട്. അതിന് പറ്റുന്ന എല്ലാ സാഹചര്യവും പരമാവധി വിനിയോഗിക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ സിസ്റ്റർ ആൻ മരിയ. ഡബ്ലിൻ സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ വാർഷിക ധ്യാനത്തിൽ പ്രസംഗിക്കുകയായിരുന്നു സിസ്റ്റർ ആൻ മരിയ.
കുഞ്ഞുങ്ങളെ വിശ്വാസത്തിന്‍റെ ആഴത്തിൽ വളർത്താൻ ഓരോ ക്രൈസ്തവനും ചുമതലയുണ്ടെന്നും അതിന് പറ്റുന്ന സാഹചര്യം പരമാവധി വിനിയോഗിക്കണമെന്നും സിസ്റ്റർ ആൻ മരിയ പറഞ്ഞു. വിശ്വാസമില്ലാതെ വളരുന്ന മക്കൾ നഷ്ടപ്പെട്ടുപോകുമ്പോഴുണ്ടാകുന്ന മാതാപിതാക്കളുടെ വേദന വളരെ വലുതാണെന്നും, കഷ്ടപ്പെട്ട് വളർത്തുന്ന മക്കൾ നഷ്ടപ്പെടുന്ന മാതാപിതാക്കളായി നമ്മൾ മാറരുത്. അതിന് വിശ്വാസത്തിന്‍റെ വഴിയിലൂടെ അവരെ കൈപിടിച്ച് നടത്തണം.
അന്ത്യവിധി നാളിൽ കർത്താവിന്‍റെ വലതു ഭാഗത്ത് ഇരിക്കാൻ ഇടവരണം. എല്ലാ സാഹചര്യങ്ങളിലും നല്ലൊരു വിശ്വാസിയായി തുടരാൻ ഓരോ ക്രൈസ്തവനും കഴിയട്ടെയെന്നും സിസ്റ്റർ ആൻ മരിയ കൂട്ടിച്ചേർത്തു.
ഇടവക വികാരി ഫാ. സജു മുഖ്യ കാർമ്മികത്വം വഹിച്ച വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് വാർഷിക ധ്യാനം നടന്നത്. വാർഷിക ധ്യാനം നയിച്ച സിസ്റ്റർ ആൻ മരിയയ്ക്കും, ഇടവക ട്രസ്റ്റി, സെക്രട്ടറി, മാനേജിങ് കമ്മറ്റി അംഗങ്ങൾ, വേദപാഠ അധ്യാപകർ, വനിതാ സമാജം, ഗായകസംഘം എന്നിവർക്കും സഹകരണത്തിന് ഇടവക വികാരി ഫാ. സജു നന്ദി പറഞ്ഞു.