യൂറോപ്പില്‍ ജനന നിരക്ക് കുറയുന്നു
Mail This Article
ബ്രസല്‍സ് ∙ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനനസംഖ്യ കുറയുന്നതായി റിപ്പോര്‍ട്ട്. റൊമേനിയയില്‍ ജനന നിരക്കില്‍ 13.9 ശതമാനത്തിന്റെ കുറവും പോളണ്ടില്‍ 10.7 ശതമാനവും, ചെക്ക് റിപ്പബ്ലിക്കിൽ 10 ശതമാനവും കുറവും രേഖപ്പെടുത്തി.
യൂറോപ്യന്‍ യൂണിയനിലെ സമ്പന്ന രാജ്യങ്ങളും പ്രത്യേകിച്ച് ജര്‍മനിയും ഇക്കാര്യത്തില്‍ പിന്നിലാണ്. ഇയുവിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മനിയിലെ ജനന നിരക്കില്‍ 6.2 ശതമാനം കുറവ് റേഖപ്പെടുത്തി. ഫ്രാന്‍സില്‍ 6.6 കണക്കനുസരിച്ച് കഴിഞ്ഞ 60 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് യൂറോപ്യന്‍ യൂണിയനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.5 ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം യൂറോപ്പ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ആകെ ജനിച്ചത് 36,65,142 കുട്ടികളാണ്. യൂറോപ്പിലെ കുടിയേറ്റ വിഭാഗത്തിനിടയില്‍ ജനന നിരക്ക് വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട്. സ്ത്രീകള്‍ കൂടുതലായി തൊഴിലില്‍ ഏര്‍പ്പെടുന്നതും, പണം നല്‍കാതെയുള്ള ചൈല്‍ഡ് കെയറിന്റെ അഭാവവും ഒക്കെ ജനന നിരക്ക് കുറയുന്നതിന്റെ കാരണമായി വിദഗ്ധര്‍ പറയുന്നു.