ADVERTISEMENT

ലണ്ടൻ ∙ കഴിഞ്ഞ 36 വർഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സ് ഇത്തവണയും ക്രിസ്മസ്  കരോള്‍ ഗാനവുമായി എത്തുന്നു.

1999, 2003, 2015, 2019, 2020, 2022, 2023 എന്നീ വര്‍ഷങ്ങളിലെ ക്രിസ്മസ് ആല്‍ബങ്ങള്‍ക്കു ശേഷം 2024-ല്‍ കുമ്പിള്‍ ക്രിയേഷന്‍ഷന്‍സ് യൂറോപ്പിലെ പ്രവാസിഓണ്‍ലൈന്റെ സഹകരണത്തോടെ അണിയിച്ചൊരുക്കുന്ന കരോള്‍ ഗീതം "അതിപൂജിതമാം ക്രിസ്മസ് "  ഡിസംബര്‍ എട്ടിന് റിലീസ് ചെയ്യും.

ഹിറ്റ് ഗാനങ്ങളുടെ ഉടമകളായ ഫാ.വിപിന്‍ കുരിശുതറ സിഎംഐ, സി.സിജിന ജോര്‍ജ് എംഎല്‍എഫ് എന്നിവരുടെ ആലാപനത്തില്‍ ഷാന്റി ആന്റണി അങ്കമാലിയുടെ സംഗീതത്തില്‍ യൂറോപ്പിലെ മാധ്യമ പ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലിയുടെ രചനയില്‍ തയാറാക്കിയ "അതിപൂജിതമാം ക്രിസ്മസ് " എന്ന ക്രിസ്മസ് ആല്‍ബം കന്യകാ മറിയത്തിന്റെ അമലോല്‍ഭവ ദിനമായ ഡിസംബര്‍ എട്ടിന് കുമ്പിള്‍ ക്രിയേഷന്‍സ് യുട്യൂബിലൂടെയാണ് റിലീസ് ചെയ്യുന്നത്.

English Summary:

Kumbil Creations Christmas Album Release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com