ഇന്ത്യൻ ഓർത്തഡോക്സ് ഭദ്രാസന സുവിശേഷ സംഘത്തിന്റെ പ്രാർഥനാവാരം ഭക്തിസാന്ദ്രമായി
Mail This Article
ലണ്ടൻ ∙ ഇന്ത്യൻ ഓർത്തഡോക്സ് യുകെ–യൂറോപ്പ്–ആഫ്രിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഭദ്രാസന സുവിശേഷ സംഘം പ്രാർഥനാ യോഗത്തിന്റെ പ്രാർഥനാവാരം ഭക്തിസാന്ദ്രമായി. അഭിവന്ദ്യ ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം സ്തേഫാനോസ്, പ്രാർഥനായോഗം വൈസ് പ്രസിഡന്റ് ഫാ.മാത്യൂസ് കുര്യാക്കോസ്, ജനറൽ സെക്രട്ടറി വിൽസൻ ജോർജ് എന്നിവരാണ് പ്രാർഥനാ വാരത്തിന് നേതൃത്വം നൽകിയത്. ദിവസേന നടന്ന സന്ധ്യാ പ്രാർഥനയിൽ വിശ്വാസികളുടെ മികച്ച പങ്കാളിത്തവും ശ്രദ്ധേയമായി.
സന്ധ്യാനമസ്കാരത്തിന് ഫാ.എൽദോസ് ബാബു, ഫാ. ജോബ്സൺ, ഫാ.അനൂപ് എബ്രഹാം, ഫാ.എബി ഫിലിപ്പ്, ഫാ.ജോസഫ് ഇലവുങ്കൽ, ഫാ.അനൂപ്, ഫാ.ലിജു വർഗീസ്, ഫാ.ഷൈജു മത്തായി, ഫാ.ടിജി തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി. ദിവസേനയുള്ള ബൈബിൾ ക്ലാസിന് ഫാ.നിതിൻ പ്രസാദ് കോശി, ഫാ.മാത്യു എബ്രഹാം, ഫാ.രോഹിത് സ്കറിയ,ഫാ.ഹാപ്പി ജേക്കബ്, ഫാ. ടോം ജേക്കബ് എന്നിവരും നേതൃത്വം നൽകി. പ്രാർഥനാ വാരം വിജയകരമാക്കിയതിന് ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ എബ്രഹാം മാർ തേപ്പാനോസ്, ഭദ്രാസന സെക്രട്ടറി, അഭിവന്ദ്യ വർഗീസ് മാത്യു, അഭിവന്ദ്യ വൈദിക ശ്രേഷ്ഠന്മാർ, മാനേജിങ് കമ്മിറ്റി, ഭദ്രാസന കമ്മറ്റി, പ്രാർഥനായോഗ അസോസിയേഷൻ എന്നിവയുടെ അംഗങ്ങൾ, സാങ്കേതിക പിന്തുണ നൽകിയ സജി വർഗീസ് എന്നിവരോടും വിശ്വാസികളോടും വൈസ് പ്രസിഡന്റ് ഫാ.മാത്യൂസ് കുര്യാക്കോസ്, ജനറൽ സെക്രട്ടറി വിൽസൺ ജോർജ് എന്നിവർ കൃതജ്ഞത അറിയിച്ചു.