വത്തിക്കാനിൽ കർദിനാൾ സ്ഥാനാരോഹണ ചടങ്ങിൽ ശിവഗിരി സംഘവും
Mail This Article
×
തിരുവനന്തപുരം ∙ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന കർദിനാൾമാരുടെ സ്ഥാനാരോഹണച്ചടങ്ങിൽ ശിവഗിരിമഠം പ്രതിനിധിസംഘം പങ്കെടുത്തു. മഠത്തിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച മുൻപ് വത്തിക്കാനിൽ നടന്ന ലോക സർവമത സമ്മേളനത്തിന്റെ വിജയത്തിനായി പ്രയത്നിച്ച പുരോഹിതനാണ് കർദിനാളായി ചുമതലയേറ്റ മാർ ജോർജ് ജേക്കബ് കൂവക്കാട് എന്ന് ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
കർദിനാളിന് ശിവഗിരി മഠത്തിന്റെ ഉപഹാരം നൽകി അനുമോദിച്ചു. സർവമത സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാൻ കെ. ജി. ബാബുരാജ്, സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, ജനറൽ കൺവീനർ ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരാണ് മാർപാപ്പയുടെ ക്ഷണം സ്വീകരിച്ച് ചടങ്ങിൽ പങ്കെടുത്തത്.
English Summary:
Indian Priest George Koovakad Elevated as Cardinal by Pope Francis; Delegation from Sivagiri Madam Participated in the Ceremony
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.