ADVERTISEMENT

വത്തിക്കാന്‍ സിറ്റി ∙ വത്തിക്കാനിൽ ക്രിസ്മസിനോട്  അനുബന്ധിച്ചുള്ള തിരുപ്പിറവി രംഗവും ക്രിസ്മസ് ട്രീയും അനാവരണം ചെയ്തു. തടാകത്തിന് നടുവില്‍ മുക്കുവരുടെ ചെറുകുടിലില്‍ ഉണ്ണിയേശുവും മാതാവും യൗസേപ്പിതാവും അടങ്ങുന്ന തിരുക്കുടുംബത്തിന് വാസസ്ഥലം ഒരുക്കിയും വള്ളത്തില്‍ ഉണ്ണിയേശുവിനെ സന്ദര്‍ശിക്കാന്‍ വരുന്ന രാജാക്കന്മാരെയും അവതരിപ്പിച്ചാണ് ഇത്തവണ തിരുപ്പിറവി രംഗം മനോഹരമാക്കിയത്.

അഡ്രിയാറ്റിക്ക് കടലില്‍ വെനീസിനും ട്രിയസ്റെറക്കും ഇടയിലുള്ള തടാകക്കരയിലെ ഗ്രാഡോ നഗര നിവാസികളാണ് ദൃശ്യാവിഷ്ക്കാരത്തിന്റ നിര്‍മിതിയ്ക്ക് സഹായിച്ചത്. ഇവിടെ ഏകദേശം 8,000 ആളുകളാണ് വസിക്കുന്നത്. ആന്‍ഡ്രിയ ഡി വാള്‍ഡര്‍സ്റൈ്റന്‍ ആണ് തിരുപ്പിറവി രംഗത്തിന്റെ ഡിസൈനറും കണ്‍സ്ട്രക്ഷന്‍ മാനേജരും.

Image Credit: Vatican Media.
Image Credit: Vatican Media.

ദൈവരാജ്യം സ്ഥാപിക്കാനായി ദൈവം ഭൂമിയില്‍ ജനിച്ച ക്രിസ്മസിന്റെ മനോഹാരിത അടയാളപ്പെടുത്തുന്നതാണ് ദൃശ്യാവിഷ്ക്കാരമെന്ന്  മാര്‍പാപ്പ പറഞ്ഞു. അതേസമയം വത്തിക്കാന്‍ ചത്വരത്തില്‍ സ്ഥാപിച്ച 29 മീറ്റര്‍ ഉയരമുള്ള ഫിര്‍ ക്രിസ്മസ് ട്രീ യേശു കേന്ദ്രസ്ഥാനത്തുള്ള സഭയുടെ പ്രതീകമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ക്രിസ്മസ് മോടിയാക്കാന്‍ വത്തിക്കാന്റെ വിവിധയിടങ്ങളില്‍ പലസ്തീനിലെ കലാകാരന്മാര്‍ നിര്‍മിച്ച പുല്‍ക്കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. 

English Summary:

Vatican Unveils Nativity Scene and Lights up Christmas Tree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com